അവതാരകയായും മത്സരാര്ത്ഥിയായുമൊക്കെ മലയാളികള്‍ക്ക് പരിചിതയായ താരമാണ് ശ്വേത മേനോന്. വിവാഹത്തിനും കുജിന്റെ ജനനത്തിനും ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ടെലിവിഷനിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാള പതിപ്പിലെ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ശ്വേത.
ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാള്‍ ആയിരുന്നുവെങ്കിലും അപ്രതീക്ഷിതമായി എലിമിനേഷനിലൂടെ ശ്വേത പരിപാടിയില്‍ നിന്നും പുറത്തായി. ഇപ്പോഴിതാ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ശ്വേത മേനോന് വീണ്ടും തിരിച്ചെത്തുകയാണ്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയൊരുക്കുന്ന ഒരു റിയാലിറ്റി ഷോയിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. കുസൃതി കുടുംബമെന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ അവതാരകയായാണ് ശ്വേത എത്തുന്നത്.
വീട്ടമ്മമാരെ ഉള്‍പ്പെടുത്തിയൊരുക്കിയ വെറുതെ ഒരു ഭാര്യയുടെ അവതാരകയായും സൂപ്പര്‍ ജോഡിയിലെ വിധികര്‍ത്താവായും മുന്‍പ് താരം എത്തിയിരുന്നു
Post Your Comments