BollywoodLatest News

എനിക്ക് കുഞ്ഞുങ്ങളെ വേണം; അമ്മ വേണ്ട; അവര്‍ക്ക് വേണ്ടി ഒരു ഗ്രാമം തന്നെ ഒരുക്കാന്‍ എനിക്ക് കഴിയും; സല്‍മാന്‍ ഖാന്‍ പറയുന്നു

പ്രായം 53 കഴിഞ്ഞിട്ടും ബോളീവുഡിന്റെ പ്രിയ താരം സല്‍മന്‍ ഖാന്‍ ഇപ്പോഴും അവിവാഹിതനാണ്. താരത്തിന് പ്രണയം ഉണ്ടായിരുന്നെങ്കിലും അത് വിവാഹത്തില്‍ കലാശിച്ചിരുന്നില്ല. ചില പ്രണയങ്ങളാകട്ടെ സിനിമാ ലോകത്ത് തന്നെ വിവാദത്തിന് തിരി കൊളുത്തിയവയാണ്. വിവാഹം ചെയ്തില്ലെങ്കിലും തനിക്ക് കുട്ടികള്‍ വേണമെന്നാണ് താരത്തിന്റെ ഇപ്പോഴത്തെ ആഗ്രഹം.

എനിക്ക് കുട്ടികളെ വേണം. പക്ഷേ എനിക്ക് അവരുടെ അമ്മയെ വേണ്ട. കുട്ടികള്‍ക്ക് അമ്മ വേണം എന്നറിയാം. പക്ഷേ അവര്‍ക്ക് വേണ്ടി ഒരു ഗ്രാമം തന്നെ ഒരുക്കാന്‍ എനിക്കാവും. അവരെ ഒരോരുത്തരെയും വിജയത്തരിലെത്തിക്കാന്‍ ഞാന്‍ പ്രയത്‌നിക്കും. മുംബൈ മിററിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് സല്‍മാന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. കുറച്ചുകാലത്തേക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നായിരുന്നു വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് സല്‍മാന്‍ ഖാന്റെ മറുപടി. ഷാരൂഖ് ഖാന്റെയും അമീര്‍ ഖാന്റെയും പാത പിന്തുടര്‍ന്ന് ഗര്‍ഭ പാത്രം വാടകക്കെടുത്ത് സല്‍മാന്‍ കുഞ്ഞിന് ജന്‍മം നല്‍കാന്‍ ഉദ്ദേശിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button