
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി താരങ്ങള്‍ പ്രചാരണത്തിന് ഇറങ്ങുന്നത് സാധാരണമായിക്കഴിഞ്ഞു. സിപിഐ സ്ഥാനാര്‍ഥി കനയ്യ കുമാറിന് വേണ്ടി പ്രചരണം നടത്തിയതില്‍ തനിക്കു നഷ്ടങ്ങളുണ്ടായെന്നു ബോളിവുഡ് നടി സ്വര ഭാസ്കറിന്റെ വെളിപ്പെടുത്തല്‍. പ്രചരണത്തിനിറങ്ങിയതിനു പിന്നാലെ നാല് ബ്രാന്‍ഡുകള്‍ നഷ്ടമായെന്ന് സ്വര ഭാസ്കര്‍ പറഞ്ഞു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..”കനയ്യ കുമാറിന് വേണ്ടി പ്രചരണം നടത്തിയതിന് പിന്നാലെ നാല് ബ്രാന്‍ഡുകള്‍ നഷ്ടമായി. എന്നാല്‍, തന്നെ സംബന്ധിച്ച് ഇത് രാഷ്ട്രീയ പ്രവേശനമോ ബോളിവുഡിനെ ഉപേക്ഷിക്കലോ അല്ല. തനിക്ക് മത്സരിക്കാന്‍ ടിക്കറ്റ് വേണ്ട. തനിക്ക് ആരെങ്കിലും അത് തന്നാലും സ്വീകരിക്കില്ല. താന്‍ വളരെ ചെറുപ്പമാണ്. ഒരു തീരുമാനമെടുക്കുന്നതിന് തന്റെ മുന്പില് ഇനിയും പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ ഉണ്ട്. അതേസമയം പാര്‍ലമെന്റില്‍ ചെറുപ്പക്കാരെത്തുന്നത് നല്ല കാര്യമാണെന്നും” സ്വര ഭാസ്കര്‍ പറയുന്നു
Post Your Comments