ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ഒരു ദിവസം മാത്രം. വിവിധ കക്ഷികള്‍ വിജയ പ്രതീക്ഷയുമായി ഇരിക്കുമ്പോള്‍ കേരളത്തില്‍ ആര് വിജയിക്കുമെന്നതില്‍ പ്രവചനം നടത്താനും വാതുവയ്ക്കാനും താന്‍ തയ്യാറാണെന്നും ജോയ് മാത്യു പറയുന്നു. ഫെയ്സ്ബുക്കിനെ അടിസ്ഥാനമാക്കിയായിരിക്കും തന്റെ പ്രവചനമെന്നും ഫെയ്സ്ബുക്കില്‍ ഏറ്റവും മോശപ്പെട്ട ഭാഷാപ്രയോഗങ്ങള്‍, തെറിയഭിഷേകങ്ങള്‍, തേജോവധങ്ങള്‍ തുടങ്ങിയവ നടത്തിയ പാര്‍ട്ടിയെ ജനങ്ങള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളുമെന്ന് പറയുന്ന ജോയ് മാത്യു ഇപ്പറഞ്ഞ കാര്യങ്ങള്‍ ഏറ്റവും കുറവ് ഉപയോഗിച്ചവര്‍ ഒന്നാം ഒന്നാം സ്ഥാനത്തെത്തുമെന്നും പറയുന്നു.
ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
തെരഞ്ഞെടുപ്പുഫലം
—————————-
ഇനി ഞാനായിട്ട് പ്രവചിച്ചില്ലെന്ന് വേണ്ട.
എന്റെ വകയായിട്ടൊന്നും കിട്ടിയില്ല എന്നും പറയരുത് (ശ്രദ്ധിക്കുക, ഇത് അല്പമെങ്കിലും നർമ്മബോധം ഉള്ളവർക്ക് മാത്രം )
ഇന്ത്യ ആരുഭരിക്കണം എന്നൊന്നും പ്രവചിക്കാൻ ഞാൻ ആളല്ല.
എന്നാൽ എന്റെ കൊച്ചു കേരളത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഏത് മുന്നണി ലീഡ് നേടും എന്ന് പ്രവചിക്കാനും വാതുവെക്കാനും ഞാൻ തയ്യാറാണ്.
ഏറെ ഗണിച്ചും ഹരിച്ചുമാണ് ഞാൻ എന്റെ നിഗമനങ്ങളിലേക്ക് എത്തിച്ചേർന്നത്. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മനുഷ്യർ ഏറ്റവുമധികം ചൂടുപിടിച്ച രാഷ്ട്രീയ ഇടപെടലുകൾ നടത്തിയിട്ടുള്ളത് ഫേസ് ബുക്ക് എന്നാ സോഷ്യൽ മീഡിയയിലൂടെയാണ്.
അതിനാൽ എന്റെ പ്രവചനം ഫേസ് ബുക്കിനെ അടിസ്ഥാനപ്പെടുത്തിയിട്ടായിരിക്കും.
ഫേസ് ബുക്കിൽ ഏറ്റവും മോശപ്പെട്ട
ഭാഷാപ്രയോഗങ്ങൾ, തെറിയഭിഷേകങ്ങൾ, തേജോവധങ്ങൾ തുടങ്ങിയവ നടത്തിയ പാർട്ടി യെയായിരിക്ക്കും ജനങ്ങൾ മൂന്നാം സ്ഥാനത്തേക്ക് തള്ളുക.
മൂന്നാംസ്ഥാനക്കാരനെക്കാൾ അല്പം കടുപ്പം കുറഞ്ഞ തെറി, ഭാഷ, തേജോവധം തുടങ്ങിയവ നടത്തിയവർ രണ്ടാം സ്ഥാനക്കാരാകും .മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഏറ്റവും കുറഞ്ഞ അളവിൽ ഭാഷ, അസഭ്യം, തേജോവധങ്ങൾ തുടങ്ങിയവ
നടത്തിയവർ ഒന്നാം സ്ഥാനത്തും എത്തും.
അതാണ് സാക്ഷരകേരളം മുന്നണികൾക്ക് കല്പിച്ച വിജയം.
അതിനാൽ രണ്ടും മൂന്നും സ്ഥാനക്കാർ ഇനിയെങ്കിലും അവരുടെ സ്വഭാവവും ഭാഷയും നന്നാക്കിയെടുത്താൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനക്കാരാവാം.
Post Your Comments