കൊച്ചി: സദാചാര ഗുണ്ടായിസത്തിനു വാര്‍ത്തയ്ക്കപ്പുറമുള്ള തീവ്രതയുണ്ടെന്ന മനസിലാക്കിയതിനാലാണ് ഇഷ്ക് എന്ന സിനിമയുണ്ടായതെന്ന് തിരക്കഥാക്കൃത്ത് രതീഷ് രവി. പത്രസമ്മേളനത്തിലാണ് പറഞ്ഞത്. സിനിമയിലൂടെ അവതരിപ്പിക്കുന്ന പ്രശ്നം അഭിമുഖീകരിച്ച നിരവധിയാളുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും തുറന്നുപറച്ചിലുകള്‍ നടത്തുന്നുണ്ട്.
അത് സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ട പ്രേക്ഷകര്‍ ഇഷ്ക് ഒരു സ്ത്രീപക്ഷ സിനിമയാണെന്ന് വിലയിരുത്തുന്നതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന് അനുരാജ് മനോഹര്‍ പറഞ്ഞു. സിനിമ കൂടുതല്‍ സ്ത്രീ പ്രേക്ഷകരിലേക്കെത്തണമെന്നാണ് ആഗ്രഹം. താനും സദാചാരഗുണ്ടായിസത്തിന്റെ ഇരയാണ്. തന്റെ വരും സിനിമകളിലും സ്ത്രീവിരുദ്ധ നിലപാടുകള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ഷെയ്ന് നിഗം, ആന്‍ ശീതള്‍, ഇയോണ സെബാസ്റ്റ്യന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Post Your Comments