കേസ് നിലനില്‍ക്കില്ലെങ്കില്‍ റദ്ദാക്കാനല്ലേ ഹര്‍ജി നല്‍കേണ്ടതെന്ന് ഹൈക്കോടതി. കേസുകളില്‍ അന്വേഷണ ഏജന്‍സികളെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്നും കോടതി പറഞ്ഞു. നടിയെ അക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാം പ്രതി നടന് ദിലീപ് നല്കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഇതേ ആവശ്യമുന്നയിച്ച് നല്കിയ ഹര്‍ജി സിംഗിള്‍ബെഞ്ച് തള്ളിയതിനെതിരെയാണ് ദിലീപ് അപ്പീല്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ജൂലൈ 3ന് ശേഷം വീണ്ടും പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വിചാരണയില്‍ താന്‍ ഉറപ്പായും കുറ്റവിമുക്തനാകുമെന്നും സിബിഐ അന്വേഷണം വന്നാല്‍ വിചാരണ കൂടി നേരിടേണ്ടി വരില്ലെന്നും ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങള്‍ മുഴുവന്‍ തനിക്കെതിരെയാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. ദിലീപ് സിനിമാനടനായതിനാലും അദ്ദേഹത്തിന്റെ സ്വഭാവവും കൊണ്ടാണ് മാധ്യമങ്ങള്‍ പിന്തുടരുന്നത്. ഇങ്ങനെയൊരു കേസില്‍ ആരോപണ വിധേയനായാല്‍ പരസ്യമായി നടക്കാന്‍ എളുപ്പമാവില്ലയെന്നും കോടതി പറഞ്ഞു.
Post Your Comments