ഷോപ്പിംഗ് മാളില്‍ വെടിവയ്പ്പ് നടത്തിയ സംഭവത്തില്‍ പ്രമുഖ നടനും അഞ്ചു പേര്‍ക്കുമെതിരേ കേസ്. മെയ് 12 ന് വൈശാലിയിലെ സെക്ടർ 4 ലിൽ ഷോപ്പിപ്രി മാളിലായിരുന്നു സംഭവം. നടൻ ആൻഷ് അറോറയും തിരിച്ചറിയാത്ത അഞ്ചു പേര്‍ക്കും എതിരെയാണ് പരാതി. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
വധശ്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്നാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. സ്റ്റോർ സ്റ്റാഫ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, ആൻഷിനെയും അഞ്ച് പേരുയും ഉള്‍പ്പെടുത്തി ഐപിസി സെക്ഷൻ 307 (കൊലപാതക ശ്രമം), 147 (കലാപത്തിന് ശിക്ഷ), 148 (കലാപം, ആയുധം, 427 , 452, 504 506 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി ഇന്ദിരാപുരം പോലീസ് പറഞ്ഞു. കസം തേരേ പിയാർ കി എന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ആന്‍ഷ്.
Post Your Comments