മലയാള സിനിമയിലെ പ്രതിഭാശാലികളായ അഭിനേതക്കാളില്‍ ഒരാളാണ് നെടുമുടി വേണു. താരം ഇന്ന് 71-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1948 ലായിരുന്നു ആലപ്പുഴയിലെ നെടുമുടിയില്‍ കേശവന്‍ വേണുഗോപാല്‍ നായര്‍ എന്ന നെടുമുടി വേണു ജനിക്കുന്നത്. നാടക രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ താരം നാല് പതിറ്റാണ്ടുകളോളം സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചു. ഇന്നും ഈ മേഖലയില്‍ സജീവമായി തുടരുകയാണ്.
വില്ലന്‍, കോമഡി, സഹനടന്‍ എന്നിങ്ങനെ നെടുമുടി വേണു അനശ്വരമാക്കിയത് ഒട്ടനവധി കഥാപാത്രങ്ങളെയായിരുന്നു. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ്് എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായതോടെ നെടുമുടി വേണുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. മലയാളത്തിന് പുറമേ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും നെടുമുടി വേണു സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മൂന്ന് തവണയാണ് നെടുമുടിയെ തേടി ദേശീയ പുരസ്‌കാരം എത്തിയിട്ടുള്ളത്. ഹിസ് ഹൈനസ് അബ്ദുള്ളയിലൂടെയായിരുന്നു ആദ്യം അംഗീകാരമെത്തിയത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ആറ് തവണ പുരസ്‌കാരം ലഭിച്ചിരുന്നു.
Post Your Comments