പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. വന്‍പ്രതീക്ഷയോടെയാണ് ചിത്രം എത്തിയത്. എന്നാല്‍ വിചാരിച്ചത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇതാദ്യമായാണ് പൊതുവേദിയില്‍ വെച്ച് അരുണ്‍ ഗോപി ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. വിജയ് സൂപ്പറും പൗര്‍ണ്ണമിയുടെ 100ാം ദിനാഘോഷത്തില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇതിനെക്കുറിച്ചു പറഞ്ഞത്.
ജിസ്സിന്റെ അത്രേം നന്മ ഇല്ലാതെ പോയതിനാലാവും തന്റെ സിനിമ പൊട്ടിയത്. അതുകൊണ്ട് താനിപ്പോള്‍ അദ്ദേഹത്തെ കണ്ടുപഠിക്കുകയാണ് എന്നുമായിരുന്നു അരുണിന്റെ കമന്റ്. നന്മ നിറഞ്ഞൊഴുകുന്ന സിനിമകളാണല്ലോ അദ്ദേഹത്തിന്റേതെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹം അത് മനപ്പൂര്‍വ്വം കുത്തിനിറക്കുന്നതല്ലെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം എന്നും അരുണ്‍ ഗോപി പറയുന്നു. അയാളുടെ ഉള്ളിലുള്ള നന്മയാണത്. ജിസ് സംസാരിക്കുന്നതും പെരുമാറുന്നതുമൊക്കെ അങ്ങനെ തന്നെയാണെന്നും അരുണ്‍ ഗോപി പറഞ്ഞു.
Post Your Comments