
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വിവാദനായികയാണ് കസ്തൂരി. മലയാളത്തിലും തമിഴും നായികയായി തിളങ്ങിയ കസ്തൂരി തനിക്ക് ഇതുവരെയും നടക്കാത്ത ആഗ്രഹത്തെക്കുറിച്ചു വെളിപ്പെടുത്തുന്നു.
മെയ് 21ന് നടന്‍ മോഹന്‍ലാലിന്റെ പിറന്നാളായിരുന്നു. താരത്തിനു ആശംസ അര്‍പ്പിച്ച കുറിപ്പിലാണ് കസ്തൂരി സഫലമാക്കാത്ത ആ ആഗ്രഹത്തെക്കുറിച്ച് പറയുന്നത്.
”പിറന്നാള്‍ ആശംസകള്‍ മോഹന്‍ലാല്‍, ഞാന്‍ ആദ്യമായി കണ്ട മലയാള ചിത്രം ബോയിങ് ബോയിങ് ആണ്. സിനിമയിലെത്താന്‍ എന്നെ പ്രേരിപ്പിച്ച ചിത്രം താഴ്‌വാരമാണ്, അവസാനമായി കണ്ട മലയാളം ചിത്രം ലൂസിഫറും. മോഹന്‍ലാല്‍ അനിവാര്യനാണ്. അതുപോലെ അപ്രാപ്യനും ലാലേട്ടനോടൊപ്പം അഭിനയിക്കുക എന്ന സ്വപ്‌നം ഇന്നും സഫലമായിട്ടില്ല”- കസ്തൂരി ട്വീറ്റ് ചെയ്തു.
Post Your Comments