ബോളിവുഡ് താരം ഐശ്വര്യ റായിക്കെതിരായ വിവാദ ട്രോളില്‍ വിവേക് ഒബ്രോയ് മാപ്പ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് എക്സിറ്റ് പോളും റിസള്‍ട്ടും എന്ന് സൂചിപ്പിച്ചുള്ള ട്രോളിലാണ് ഐശ്വര്യയെ ആക്ഷേപിച്ചത്. ട്വിറ്ററിലൂടെയാണ് വിവേക് മാപ്പ് പറഞ്ഞത്. ഏതെങ്കിലും സ്ത്രീയെ തന്റെ പ്രവര്‍ത്തി വേദനപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നതായും ട്വീറ്റ് പിന്‍വലിക്കുന്നതായും വിവേക് ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ അതിനിടെ വിവേക് ട്രോള്‍ വിവാദത്തില്‍ പ്രതികരിച്ചിരുന്നു. താന്‍ തെറ്റ് ചെയ്തെന്ന് തോന്നുന്നില്ല. എന്നാല്‍ എല്ലാവരും എന്നോട് മാപ്പ് പറയാനാണ് ആവശ്യപ്പെടുന്നത്. ക്ഷമ ചോദിക്കുന്നതില്‍ തനിക്കൊരു പ്രശ്നവുമില്ല. താന്‍ ചെയ്ത തെറ്റെന്താണെന്ന് പറയണം. ആരോ ഒരാള്‍ ഒരു മീം ട്വീറ്റ് ചെയ്തു. അത് താന്‍ ആസ്വദിക്കുകയാണ് ചെയ്തത്. അത് തയ്യാറാക്കിയ ആളിന്റെ കഴിവിനെ താന്‍ പ്രശംസിച്ചു. ആളുകള്‍ അത് ഇത്ര വലിയ വിഷയമാക്കി എടുക്കുന്നത് എന്തിനാണെന്ന് തനിക്ക് അറിയില്ല. നിങ്ങളെ ഒരാള്‍ കളിയാക്കുകയാണെങ്കില്‍ അതൊരു വലിയ വിഷയമായി എടുക്കരുതെന്നും വിവേക് ഒബ്റോയ് പറഞ്ഞു. ആ മീമില്‍ ഉള്ളവര്‍ക്ക് അതൊരു പ്രശ്നമല്ല. എന്നാല്‍ മറ്റുള്ളവര്‍ക്കാണ് പ്രശ്നം. ഒരു പണിയുമില്ലാത്തവരാണ് ഇത് വിഷയമാക്കുന്നത്. അവര്‍ക്ക് തന്റെ ചിത്രങ്ങളെ തടയാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ ഈ വഴി നോക്കുന്നതെന്നുമാണ് വിവേക് പറഞ്ഞത്.
Sometimes what appears to be funny and harmless at first glance to one, may not be so to others. I have spent the last 10 years empowering more than 2000 underprivileged girls, I cant even think of being disrespectful to any woman ever.
— Vivek Anand Oberoi (@vivekoberoi) May 21, 2019
Post Your Comments