വ്യത്യസ്തമായ സംഭവങ്ങളുമായി ജനപ്രിയ പരമ്പരയായ ഉപ്പും മുളകും മുന്നേറിക്കൊണ്ടിരിക്കുകയാണ്. കെട്ടിലും മട്ടിലും പുതുമയുമായെത്തുന്ന പരമ്പരയിലെ ഇപ്പോഴത്തെ താരം പാറുക്കുട്ടിയാണ്. ബാലുവിന്റെയും നീലുവിന്റെയും ഇളയപുത്രിയായ പാറുക്കുട്ടിയുടെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകള്‍ വരെ സജീവമാണ്. കരുനാഗപ്പള്ളിക്കാരിയായ അമേയ നാല് മാസം പ്രായമുള്ളപ്പോഴായിരുന്നു പരമ്പരയിലേക്കെത്തിയത്.
അതിനിടെ വെക്കേഷന് കഴിഞ്ഞ് സ്കൂളിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികള്‍. മക്കളെ സ്കൂളില്‍ അയയ്ക്കുന്നതിനായി നല്ല പണച്ചെലവ് വരില്ലേയെന്നായിരുന്നു നീലുവിന്‍രെ ചോദ്യം. ഇതേക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടിരിക്കുന്ന നീലുവിന് മുന്നില്‍ ബാലു പുതിയൊരു നിര്‍ദേശം വെക്കുകയാണ്. നമുക്ക് കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കാമെന്നായിരുന്നു ബാലു പറഞ്ഞത്. കേട്ടയുടനെ തന്നെ നീലു അതിനെ എതിര്‍ക്കുകയായിരുന്നു. എന്തായാലും തന്റെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കില്ല, ഇതായിരുന്നു ഡയലോഗ്. പണ്ട് അച്ഛനും അമ്മയും സര്‍ക്കാര്‍ സ്കൂളില്‍ ഫടിച്ചുവെന്ന് വെച്ച് പിള്ളേരെ അങ്ങനെ വിടാനാവുമോയെന്നായിരുന്നു മുടിയന്റെ ചോദ്യം. എംഎല്‍എ, മന്ത്രി, കലക്ടര്‍ ഇവരുടെയൊക്കെ മക്കള്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നുവെന്നായിരുന്നു ബാലു ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ സ്കൂളിലും ഇംഗ്ലീഷ് മീഡിയമുണ്ടല്ലോ തങ്ങള്‍ അതില്‍ ചേര്‍ന്നോളാമെന്നായിരുന്നു കേശു പറഞ്ഞത്. ശിവയും ഈ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇഇവര് സര്‍ക്കാര്‍ സ്കൂളില്‍ തന്നെ പഠിച്ചാല്‍ മതിയെന്നും ബാലു പറഞ്ഞിരുന്നു. ഒരു വര്‍ഷം ഉപ്പുമാവും പാലും മുട്ടയും കഴിക്കമെന്ന കേശുവിന്റെ ഡയലോഗ് കേട്ട് അന്തംവിട്ട് പോവുന്ന ബാലുവിനേയും പ്രമോ വീഡിയോയില്‍ കാണാം.
Post Your Comments