കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരില്‍ ഒരാളാണ് താനാണെന്നു നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍. ദി കിങ്, കമ്മീഷണര്‍ എന്നീ ചിത്രങ്ങളിലെ സംഭാഷണങ്ങള്‍ കടുത്ത സ്ത്രീവിരുദ്ധയാണ് പ്രചരിപ്പിച്ചതെന്നായിരുന്നു അദ്ദേഹത്തിനെതിരെ വിമര്‍ശനം. അതിന്റെ പേരില്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. . ഇപ്പോള്‍ ഒരു പരിപാടിക്കിടയില്‍ ഈ വിഷയത്തെക്കുറിച്ചുള്ള രഞ്ജി പണിക്കരുടെ സംഭാഷണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരില്‍ ഒരാളാണ് താന്‍’ എന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്.
‘ഈ കേരളസംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരില്‍ ഒരാളാണ് ഞാന്‍. കസബ എന്ന ചിത്രം സംവിധാനം ചെയ്തതിന് ശേഷം കുറച്ച് എന്റെ മകനും പകര്‍ന്ന് എടുത്തിട്ടുണ്ടെന്നു’ താരം പറയുന്നു. ഈ സ്ത്രീവിരുദ്ധപാപത്തിന്റെ കറ കഴുകിക്കളയാന്‍ തന്നെ സഹായിക്കുന്നത്, ഓം ശാന്തി ഓശാന, വിജയ് സൂപ്പര്‍ പോലെയുള്ള സിനിമകളിലെ നല്ല അച്ഛന് കഥാപാത്രങ്ങളാണെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. ജിസ് ജോയുടെ സംവിധാനത്തില്‍ ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷങ്ങളുടെ ചടങ്ങിലാണ് താരത്തിന്റെ തുറന്നു പറച്ചില്.
Post Your Comments