CinemaMollywoodNEWS

മോഹന്‍ലാലിനെയും ശ്രീനിവാസനെയും നിങ്ങളുടെ സിനിമയില്‍ കാസ്റ്റ് ചെയ്യണ്ട; ഫാസില്‍ അങ്ങനെ പറയാനുണ്ടായ കാരണം!

സിദ്ധിഖ്-ലാല്‍ ടീം ആദ്യമായി സ്വതന്ത്ര സംവിധായകരായ ചിത്രമാണ് 'റാംജിറാവു സ്പീക്കിംഗ്'

മലയാളത്തില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകരാണ് സിദ്ധിഖ്-ലാല്‍ ടീം, സിനിമയില്‍ കഥയെഴുതി കൊണ്ടായിരുന്നു സിദ്ധിഖ് ലാല്‍ ടീമിന്റെ തുടക്കം, പിന്നീട് ഫാസില്‍ ചിത്രങ്ങളില്‍  സഹ സംവിധായകരായി, നാടോടിക്കാറ്റ് എന്ന സിനിമയുടെ കഥ എഴുതിയ സിദ്ധിഖ് ലാല്‍ ടീം ആ സിനിമ സംവിധാനം ചെയ്യുന്നതിനായി പല സംവിധായകരെയും സമീപിച്ചിരുന്നു, സംവിധാന മോഹം മനസ്സില്‍ സൂക്ഷിച്ച ഇരുവരും ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ ‘നാടോടിക്കാറ്റ്’ തുടങ്ങിയ  സിനിമകളുടെ  കഥ   എഴുതികൊണ്ടായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്.

സിദ്ധിഖ്-ലാല്‍ ടീം ആദ്യമായി സ്വതന്ത്ര സംവിധായകരായ ചിത്രമാണ് ‘റാംജിറാവു സ്പീക്കിംഗ്’ ഈ സിനിമ എഴുതുമ്പോള്‍ ഇവരുടെ  മനസ്സിലുണ്ടായിരുന്നത് മോഹന്‍ലാലും ശ്രീനിവാസനുമായിരുന്നു.  പക്ഷെ ഫാസില്‍ അതില്‍ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു.

മോഹന്‍ലാലും ശ്രീനിവാസനും നിങ്ങളുടെ ആദ്യ സിനിമയില്‍ അഭിനയിച്ചാല്‍ അത് സൂപ്പര്‍ ഹിറ്റാകുമെന്ന് ഉറപ്പാണ്‌, പക്ഷെ അതിന്റെ ഒരു ക്രെഡിറ്റും നിങ്ങള്‍ക്ക് കിട്ടില്ല, അത് ലാലും ശ്രീനിയും കൊണ്ട് പോകും. സംവിധായകര്‍ എന്ന നിലയില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ പുതിയ താരങ്ങളെ പരീക്ഷിക്കുന്നതാകും നല്ലത്”. എന്നായിരുന്നു ഫാസിലിന്റെ നിര്‍ദ്ദേശം.

സായ്കുമാര്‍, മുകേഷ്, ഇന്നസെന്റ് എന്നിവരായിരുന്നു റാംജിറാവു സ്പീക്കിംഗിലെ കേന്ദ്രകഥാപാത്രങ്ങള്‍, തുടക്കകാരന്റെ പതര്‍ച്ചയില്ലാതെ സായ്കുമാര്‍ തന്നിലെ വേഷം   മനോഹരമാക്കുകയും ചിത്രം ബോക്സോഫീസില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും   ചെയ്തു, ഗോപാലകൃഷ്ണന്‍ എന്ന രസികന്‍  കഥാപാത്രമായി മുകേഷും മാന്നാര്‍   മാത്തായിയായി ഇന്നസെന്റും സിദ്ധിഖ് ലാല്‍ ടീമിന്റെ ആദ്യ സിനിമയില്‍ കളംനിറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button