
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ നേരിടുന്ന പ്രധാന ആരോപണങ്ങളില്‍ ഒന്നാണ് സെലക്ടീവായി സിനിമകള്‍ തെരെഞ്ഞെടുക്കുന്നില്ല എന്നുള്ളത്. എന്നാല്‍ സമീപകാലത്തായി മോഹന്‍ലാലിന്റെ സിനിമാ തെരഞ്ഞെടുപ്പുകള്‍ കയ്യടി നേടുന്നുണ്ട്, മോഹന്‍ലാലിനെ നായകനാക്കി നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സിബി മലയില്‍ മോഹന്‍ലാലിന്‍റെ സിനിമാ തെരഞ്ഞെടുപ്പിലെ വിയോജിപ്പിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.
‘എന്ത് കൊണ്ടാണ് ലാല്‍ കഥാപാത്ര തെരഞ്ഞെടുപ്പില്‍ അത്തരത്തിലുള്ള ചില നിഷ്ടകള്‍ പാലിക്കാത്തത്? എന്നായിരുന്നു സിബിയുടെ ചോദ്യം . ഏറ്റവും മികച്ച കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് അഭിനയിക്കാനുള്ള സ്വാതന്ത്ര്യത്തെ എന്ത് കൊണ്ടാണ് ഫലപ്രദമായി ഉപയോഗിക്കാത്തതെന്നും സിബി മലയില്‍ ചോദിച്ചു, ചോദ്യം കേട്ട മോഹന്‍ലാലിന്‍റെ മറുപടി ഇതായിരുന്നു.
ഒരുപാടു നല്ല സിനിമകള്‍ ഞാന്‍ സിബിയുമായി ചെയ്തിട്ടുണ്ട്. വലിയ ഹിറ്റ് ചിത്രങ്ങള്‍ ഉള്‍പ്പടെ നിരവധി സിനിമകള്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതൊരു കാലഘട്ടത്തിലെ മനോഹര സിനിമകളാണ്. എന്ത് കൊണ്ടാണ് അത്തരം നല്ല കഥകള്‍ തെരഞ്ഞെടുത്ത് സംവിധായകര്‍ എന്നെ സമീപിക്കാത്തത്’.- സിബിയുടെ ചോദ്യത്തിന് മോഹന്‍ലാല്‍ മറുപടി നല്‍കി’
ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, കിരീടം, ചെങ്കോല്‍, സദയം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സിബി മലയില്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയവയാണ്, 2007-ല്‍ പുറത്തിറങ്ങിയ ഫ്ലാഷ് ആണ് മോഹന്‍ലാല്‍ സിബി മലയില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.
Post Your Comments