BollywoodLatest News

നോമ്പെടുത്തില്ല; കുഞ്ഞുടുപ്പിട്ടു; പ്രശ്‌നമായി തോന്നുന്നവര്‍ അണ്‍ഫോളോ ചെയ്യുകയെന്ന് നടി

അമിര്‍ ഖാന്‍ നായകനായെത്തിയ ദംഗല്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് ഫാത്തിമ സന ഷെയ്ക്. ഈ ചിത്രത്തിലൂടെയാണ് സനയെ പ്രേക്ഷകര്‍ക്ക് പരിചയവും. ഫാത്തിമ രണ്ടാമത് അഭിനയിച്ചതും ഒരു ആമിര്‍ ഖാന്‍ ചിത്രത്തിലായിരുന്നു- തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍. ചിത്രത്തിലെ മികച്ച പ്രകടനത്തെ തുടന്ന് ഏറെ പ്രശംസകള്‍ താരത്തെ തേടിയെത്തിയിരുന്നു.

എന്നാലിപ്പോള്‍ സിനിമയില്‍ അഭിനയിക്കാതെ മാറി നിന്നിട്ടും താരം വാര്‍ത്തക്‌ളില്‍ ഇടം പിടിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരിലാണ് താരമിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഫ്ലോളിഡയില്‍ അവധിക്കാലം ചെലവിടുകയാണിപ്പോള്‍ ഫാത്തിമ. കുഞ്ഞുടുപ്പിട്ട് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ഇത് കണ്ട് പുണ്യ റമദാന്‍ മാസത്തില്‍ വ്രതം നോല്‍ക്കുന്നില്ലേ എന്ന് ചോദിച്ച് ഒരു കൂട്ടം വിമര്‍ശകര്‍ ഇറങ്ങിയിരിക്കുകയാണ്. ഫാത്തിമയുടെ വസ്ത്രധാരണത്തെയും ഇതോടൊപ്പം വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ താരത്തെ പിന്തുണച്ചും ഒട്ടവധി പേര്‍ രംഗത്തെത്തി. നടിയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്നും വ്രതമെടുക്കുന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പ് മാത്രാണെന്നും ഇക്കൂട്ടര്‍ തിരിച്ചടിച്ചു. വിമര്‍ശനം ഉന്നയിച്ച ഒരാള്‍ മറുപടിയും നല്‍കി. ഇത് വലിയ പ്രശ്നമായി തോന്നുന്നുവെങ്കില്‍ ഓണ്‍ലൈനില്‍ വരേണ്ടെന്നും തന്നെ അണ്‍ഫോളോ ചെയ്യാമെന്നും ഫാത്തിമ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button