
പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി – സഞ്ജയ് കൂട്ടുകെട്ടില്‍ ഒരു ചിത്രം കൂടി ഒരുങ്ങുന്നു. ചിത്രത്തില്‍ മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രം. ആദ്യമായാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ബോബി – സഞ്ജയും ഒന്നിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തലം പ്രമേയമാക്കിയ ചിത്രത്തിന്റെ പേര് വണ്‍ എന്നാണ്. ചിത്രത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ആരംഭിക്കും. ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും.
Post Your Comments