നയന്‍താര ഡബിള്‍ റോളിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഹെറര്‍ ചിത്രമായിരുന്നു ഐറ. മികച്ച പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു ഐറ. ചിത്രത്തില്‍ നയന്‍സിന്റെ ചെറുപ്പകാലം അവതരിപ്പിച്ച ഗബ്രിയേല്‍ വിവാഹിതയാവുകയാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ തന്റെ സ്വപ്‌ന നായകനെത്തന്നെയാണ് താരം സ്വന്തമാക്കുന്നത്. താരത്തിന്റെ അടുത്ത സുഹൃത്തായ ആകാശാണ് വരന്‍. ഇരുവരുടേയും വിവാഹം നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഈ വിവരം ഗബ്രിയല്‍ തന്നേയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.
അടുത്ത വര്‍ഷം ജനുവരിയോടെ വിവാഹമുണ്ടാകുമെന്നും നടി വ്യക്തമാക്കി. സിനിമയുമായി ബന്ധമുള്ള ആള്‍ തന്നെയാണ് വരനായി എത്തുന്നത്. ഛായാഗ്രാഹകനാണ് ആകാശ്. തന്റെ പങ്കാളി സിനിമയില്‍ നിന്നുള്ള ആളായതിലുള്ള സന്തോഷവും താരം വ്യക്തമാക്കിയിട്ടുണ്ട്. മോഡലിങ് രംഗത്ത് സജീവമായ ഗ്രബ്രിയേലയുടെ ആദ്യ ചിത്രമാണ് ഐറ. സര്‍ജുന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഭവാനി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.
Post Your Comments