ലണ്ടന്‍: ഹോളിവുഡ് ഒരു ഇടവേളക്ക് ശേഷം മറ്റൊരു താര വിവാഹത്തിന് കൂടിയുള്ള കാത്തിരിപ്പിലാണ്. അമേരിക്കന്‍ ഗായികയും നടിയുമായ സ്കാര്‍ലറ്റ് ജോഹാന്‍സണും നടനും എഴുത്തുകാരനുമായ കോളിന് ജോസ്റ്റുമാണ് വിവാഹിതരാകുന്നത്. രണ്ടുവര്‍ഷത്തെ ഡേറ്റിങിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.
അവഞ്ചേഴ്സ്, എന്‍ഡ് ഗെയിം എന്ന സിനിമയിലൂടെ പ്രശസ്തയാണ് സ്കാര്‍ലറ്റ്. വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹ തീയതി ഇതുവരെ പുറത്തുവിട്ടില്ല. ഇത് ജോസ്റ്റിന്റെ ആദ്യത്തേതും, ജോഹാന്‍സണിന്റെ മൂന്നാമത്തെയും വിവാഹമാണ്. 2017 മുതലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്. ഇവര്‍ തമ്മില്‍ വിവാഹത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ നേരത്തെതന്നെ പുറത്ത് വന്നിരുന്നു. ‘അവന്ജേര്സ്: എന്‍ഡ് ഗെയിം’ എന്ന സിനിമയില്‍ ബ്ലാക്ക് വിഡോ ആയി അഭിനയിച്ചത് സ്കാര്‍ലറ്റ് ജോഹാന്‍സാണ്.
Post Your Comments