
മോഹന്‍ലാലിനെ നായകനാക്കി സംഗീത് ശിവന് സംവിധാനം ചെയ്ത ചിത്രമായിരുന്നു നിര്‍ണ്ണയം. ഒരു ഡോക്ടറുടെ വേഷത്തിലായിരുന്നു ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത്. പ്രൊഫഷല്‍ ഡോക്ടറേതു പോലെയുള്ള അഭിനയമായിരുന്നു മോഹന്‍ലാല്‍ കാഴ്ച്ച വെച്ചത്. ചിത്രത്തിനെ അഭിനം അത്ഭുതപ്പെടുത്തുന്നത് തന്നെയായിരുന്നു മോഹന്‍ലാലിന്റെ അഭിനയമെന്നും സംഗീത് ശിവന് പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് സംഗീത് ശിവന് വാചാലനായത്.
ഒരിക്കലും നമ്മളെ സമ്മര്‍ദത്തിലാക്കാത്ത നടനാണ് മോഹന്‍ലാല്‍. യോദ്ധ എന്ന എന്റെ ചിത്രത്തില്‍ തന്നെ എനിക്ക് അത് മനസ്സിലായതാണ്. നിര്‍ണയത്തില്‍ ഓപ്പറേഷന് രംഗങ്ങളിലൊക്കെ മുഖത്തിനെക്കാള്‍ കൈകളായിരുന്നു കാണിച്ചത്. മോഹന്‍ലാലിന്റെ കൈകളുടെ ചലനം എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. ഒരു പ്രൊഫഷണല്‍ ഡോക്ടറുടേത് പോലെ. അഭിനയമാണോ ജീവിതമാണോ എന്ന് വേര്‍തിരിക്കാനായില്ല- സംഗീത് ശിവന് പറയുന്നു. അന്നുവരെ ഉപയോഗിക്കാത്ത ക്യാമറ ആംഗിളുകളാണ് സിനിമയില്‍ ഉപയോഗിച്ചത്. എന്റെ സഹോദരന് സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍. ഞങ്ങള്‍ പല പരീക്ഷണങ്ങളും നടത്തി.
Post Your Comments