ചിരി ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ സംവിധായകനായി മാറിയ പ്രിയദര്‍ശന്‍ സിനിമയില്‍ തമാശരൂപത്തില്‍ ഉപയോഗിക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കോമഡിയാണെന്ന് തോന്നിയിട്ടില്ലെന്ന് തുറന്നു പറയുന്നു. തന്റെ സിനിമയിലെ തമാശകള്‍ എഴുതിയുണ്ടാക്കിയതാണെന്നും ഇതാണ് അതിരെന്ന് അഭിനേതാക്കളോട് പറഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നതെന്നും വ്യക്തമാക്കിയ പ്രിയദര്‍ശന്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള തിരക്കഥ എഴുതാന്‍ തനിക്കാവില്ലെന്നും പറഞ്ഞു.
ഒരു കുട്ടി അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുന്ന് സിനിമ കാണുമ്പോള്‍ സിനിമയിലെ രംഗങ്ങള്‍ കണ്ട് ആ അച്ഛനുമമ്മയും ഒരിക്കലും നാണം കെടരുത്. എല്ലാവരുടെയും മനസില്‍ ഒരു കുട്ടിയുണ്ട്. ആ കുട്ടിയ്ക്കു വേണ്ടിയാണ് താന്‍ സിനിമ ചെയ്യുന്നതെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പങ്കുവച്ചു. ‘കിലുക്കം പോലെയുള്ള ചില സിനിമകള്‍ കണ്ടാല്‍ കൃത്യമായ തിരക്കഥ അനുസരിച്ച് മുമ്പോട്ടു പോകന്നവയല്ലെന്നു തോന്നുമെങ്കിലും അത് എഴുതിയതു തന്നെയാണ്. ഇതാണ് അതിര്. ഇതേ പറയാവൂ എന്നു പറഞ്ഞ് അവര്‍ക്ക് തിരക്കഥയിലെ ഭാഗങ്ങള്‍ കാണിച്ചു കൊടുക്കണം. കിലുക്കത്തിലെ കോമഡി സീനുകളെല്ലാം എഴുതിയതു തന്നെയാണ്. ഒരക്ഷരം പോലും മാറ്റിയിട്ടില്ല. സീനുകള്‍ എഴുതിക്കൊടുത്ത് അത് തന്നെ പറയണമെന്ന് അഭിനേതാക്കളോട് പറയും. പിന്നെയുള്ളതെല്ലാം അവരുടെ പെര്‍ഫോമന്‍സാണ്.’ പ്രിയദര്‍ശന്‍ പറഞ്ഞു.
Post Your Comments