![](/movie/wp-content/uploads/2019/05/lijo-jose.jpg)
മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ തീയേറ്ററുകളില്‍ വിജയകരമായി റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ്. ഇതുവരെ 200 കോടി കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. അതിനിടെ ഈമയൗ ഒരുക്കിയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വി.
ലൂസിഫറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയാണ് പൃഥ്വിരാജ് സംവിധായകനെ പ്രകീര്‍ത്തിച്ചത്. ഒരു സംവിധായകന്റെ കഴിവ് അളക്കേണ്ടത് സിനിമ വലുതോ ചെറുതോ എന്നു നോക്കിയല്ലെന്നും ഈ മ യൗ പോലുള്ള ചിത്രങ്ങളില്‍ സംവിധായകന്റെ വേറിട്ട കഴിവ് തന്നെയാണ് പ്രകടമാകുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. ലൂസിഫര്‍ പോലെ കുറെയധികം ആളുകള്‍ ഭാഗഭാക്കായ വലിയൊരു ചിത്രത്തില്‍ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോവുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണെന്നും അതിന്റെ മുഴുവന്‍ ക്രെഡിറ്റും അണിയറ പ്രവര്‍ത്തകര്‍ക്കു തന്നെയാണെന്നും പൃഥ്വി വ്യക്തമാക്കി.
Post Your Comments