മമ്മൂട്ടി ചിത്രമായ പ്രജാപതിയിലൂടെ വെള്ളിത്തിരയിലേയ്ക്ക് എത്തിയ നായികയാണ് അതിഥി റാവൂ ഹൈദരി. ഇന്ത്യന്‍ സിനിമയില്‍ വളരെ പെട്ടെന്ന് ചുവട് ഉറപ്പിക്കാന്‍ കഴിഞ്ഞ അതിഥി 2009 ല്‍ ദില്ലി 6 എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ബോളിവുഡിലെ ആദ്യകാല അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. ഒരുചിത്രത്തിന്റെ ഓഡിഷനിടെ സംഭവിച്ച ഒരു സംഭവമാണ് അതിഥി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിരിക്കുന്നത്.
ചിത്രത്തിന്റെ ഓഡിഷനില്‍ അഭിനയിക്കേണ്ടി വന്നത് ചുംബന രംഗമാണ്. തനിയ്ക്ക് മുന്‍ പരിചയമില്ലാത്ത ഒരാളെ ചുംബിക്കേണ്ടി വന്നുവെന്നും താരം പറഞ്ഞു. ഓഡിഷനിലുണ്ടായിരുന്ന മസിലുളള ഒരാളെയായിരുന്നു താന്‍ ചുംബിച്ചത്. എന്നാല്‍ പിന്നീടാണ് ആയാള്‍ തനിയ്ക്കൊപ്പം സിനിമയില്‍ അഭിയില്‍ വേഷമിടുന്ന നടന് അരുണോദയ് സിംഗാണെന്ന് മനസ്സിലായതെന്നും അതിഥി റാവു പറയുന്നു. എന്നല്‍ ഇത് കണ്ട് അത്ഭുതപ്പെട്ട നിന്ന എന്നോട് വളരെ സൗമ്യനായിട്ടാണ് അദ്ദേഹം പെരുമാറിയതെന്നും അതിഥി കൂട്ടിച്ചേര്‍ത്തു.
Post Your Comments