Latest NewsMollywood

പുതിയ ലുക്കില്‍ ഗീതു മോഹന്‍ദാസ്; ഏറ്റെടുത്ത് ചലച്ചിത്ര താരങ്ങള്‍

ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് ഗീതു മോഹന്‍ദാസ്. ആ ബാലതാരം ഇന്ന് സംവിധായികയായി മാറിയിരിക്കുകയാണ്. ശക്തമായ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ഗീതു. ശാലീന സൗന്ദര്യവതിയായ ഗീതുവിനെയാണ് മിക്കവര്‍ക്കും പരിചയം. ഇപ്പോഴിതാ ഗംഭീര മേക്കോവര്‍ നടത്തിയിരിക്കുകയാണ് നടിയിപ്പോള്‍. മുടിയുടെ നീളം കുറച്ചും അത് ചുവപ്പ് കളര്‍ ചെയ്തും നില്‍ക്കുന്ന ചിത്രമായിരുന്നു പുറത്ത് വന്നത്.

ഒന്നും ശരിയായ രീതിയില്‍ പോയില്ലെങ്കില്‍ ചുവപ്പിന്റെ വഴിയെ പോവൂ എന്നും പറഞ്ഞ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി തന്നെയാണ് ചിത്രം പുറത്ത് വിട്ടത്. നടിയുടെ മേക്കോവര്‍ ചിത്രത്തിന് താഴെ കുഞ്ചാക്കോ ബോബന്‍, പാര്‍വ്വതി, റിമ കല്ലിങ്കല്‍, വിജയ് യേശുദാസ്, നിമിഷ സജയന്‍ തുടങ്ങി നിരവധി സിനിമാ താരങ്ങളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം തകര്‍ത്തഭിനയിച്ച ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയായിരുന്നു ഗീതു വെള്ളിത്തിരയിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ബാലതാരത്തിനുള്ള അംഗീകാരം ഗീതുവിന് ലഭിച്ചിരുന്നു. അഭിനേത്രിയായി ഒരുപാട് സിനിമകളിലഭിനയിച്ച നടി ഒരു ഷോര്‍ട്ട് ഫിലിം ഒരുക്കി സംവിധാന രംഗത്തേക്ക് ചുവടുവെച്ചു. ഹിന്ദിയിലും ഗീതുവിന്റെ സംവിധാനത്തില്‍ സിനിമ എത്തിയിരുന്നു. ഇനി മലയാളത്തിലാണ് സിനിമ വരാനിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button