അഭിനയ രംഗത്ത് സജീവമാകുകയാണ് നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ്. മുപ്പതിലധികം വര്‍ഷമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ജയറാം. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ജയറാം മികച്ച സംവിധായകര്‍ക്കൊപ്പവും മികച്ച സഹതാരങ്ങള്‍ക്കൊപ്പവും ജോലി ചെയ്യാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്നു തുറന്നു പറയുന്നു. എന്നാല്‍ തന്റെ മകന്‍ അഭിനയ രംഗത്തേയ്ക്ക് എത്തിയപ്പോഴേയ്ക്കും പ്രഗല്‍ഭരായ പല അഭിനേതാക്കളും കാലയവനികയില്‍ മറഞ്ഞു പോയെന്നും അത് കാളിദാസന്റെ നിര്ഭാഗ്യമാണെന്നും ജയറാം ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
”കുതിരവട്ടം പപ്പു, ശങ്കരാടി ചേട്ടന്‍, ഫിലോമിന ചേച്ചി അങ്ങനെ നിരവധി പ്രതിഭകള്‍ താന്‍ സിനിമയില്‍ എത്തിയപ്പോള്‍ പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നു. . അത്തരം നടന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നതാണ് അവന്റെ സങ്കടം.. അവര്‍ക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞതാണ് എനിക്ക് ലഭിച്ച ഭാഗ്യം. സൂപ്പര്‍ താരങ്ങള്‍ക്കപ്പുറം സമ്പന്നമായ സഹതാരങ്ങളാണ് മലയാള സിനിമയോട് അസൂയ തോന്നിക്കുന്നതെന്ന് സംവിധായകന്‍ മണിരത്‌നം പലപ്പോഴും പറഞ്ഞിട്ടുണ്ട്” ജയറാം പറയുന്നു.
Post Your Comments