തിരുവനന്തപുരം: നടനും സംവിധായകനുമായ മധുപാലിനെതിരെ സൈബര്‍ ആക്രമണം. ‘നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്ന്’ മധുപാല്‍ നേരത്തെ പ്രസംഗിച്ചിരുന്നു. ഈ പ്രസംഗം കുത്തിപ്പൊക്കിയാണ് അദ്ദേഹത്തിനെതിരെ ചിലര്‍ ഇപ്പോള്‍ ഫേസ്ബുക്ക് പേജില്‍ അസഭ്യവര്‍ഷം നടത്തുന്നത്. ജീവനുള്ള മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കാനാകണം, ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടത്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ, മനുഷ്യനെ മതത്തിന്റെ ചതുരത്തില്‍ നിര്‍ത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം’- ഇതായിരുന്നു മധുപാലിന്റെ പ്രസംഗം.
ഇതിനെതിരെയാണ് ആക്രമണം. ഇത് കുത്തിപ്പൊക്കിയാണ് ചിലര്‍ രംഗത്തു വന്നിരിക്കുന്നത്. ഈ പ്രസംഗത്തിനു പിന്നാലെ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മധുപാല്‍ അത്മഹത്യ ചെയ്യുമെന്നു പ്രഖ്യാപിച്ചതായി ചിലര്‍ പ്രചരിപ്പിച്ചു. മധുപാലിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ താന്‍ പറഞ്ഞത് മനസിലാക്കാനുള്ള സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ ഉള്‍ക്കൊള്ളുന്നെന്ന് മധുപാല്‍ ഏപ്രില്‍ 21-ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
https://www.facebook.com/madhupal.kannambath/posts/10216486528427297
Post Your Comments