BollywoodGeneralLatest NewsNEWS

കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപെടുത്തിയ കേസില്‍ രാജസ്ഥാന്‍ ഹൈക്കോടതി താരങ്ങള്‍ക്ക് വീണ്ടും നോട്ടീസ് അയച്ചു

ജയ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപെടുത്തിയ കേസില്‍ താരങ്ങള്‍ക്ക് വീണ്ടും നോട്ടീസ് അയച്ചു. രാജസ്ഥാന്‍ ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്‍, സൊനാലി ബേന്ദ്ര, നീലം, തബു, ദുഷ്യന്ത് സിംഗ് എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. കേസില്‍ വിചാരണ കോടതി ഇവരെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീലിലാണ് നോട്ടീസ്. രണ്ട് മാസത്തിന് ശേഷം കേസില്‍ ഹൈക്കോടതിയില്‍ വാദം കേള്‍ക്കും.

shortlink

Related Articles

Post Your Comments


Back to top button