കടുത്ത വിഷാദ രോഗം മൂലം അമേരിക്കന്‍ പോപ്പ് ഗായിക ബ്രിട്ട്നി സ്പിയേര്‍സ് സംഗീത ജീവിതത്തോട് വിടപറയുന്നുവെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘകാലം ബ്രിട്ട്നിയുടെ മാനേജരായിരുന്ന ലാറി റുഡോള്‍ഫാണ് ബ്രിട്ട്നി സംഗീത പരിപാടികള്‍ അവസാനിപ്പിക്കയാണെന്ന് ലോകത്തെ അറിയിച്ചത്. വിദഗ്ധ ചികിത്സക്കായി ബ്രിട്ട്നിയെ ലാസ് വെഗാസിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.
മകളെപ്പോലെയാണ് ബ്രിട്ട്നിയെ താന്‍ കാണുന്നതെന്നും ഇത്തരമൊരു വാര്‍ത്ത പുറത്ത് വിടുന്നതില്‍ മാനസികമായി പ്രയാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തിലെ പ്രശ്നങ്ങളും അവരെ മാനസികമായി തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഹൃദയങ്ങള്‍ കീഴടക്കാന്‍ ബ്രിട്ട്നി തിരിച്ചെത്തുമെന്നാണ് അവരുടെ സുഹൃത്തുക്കളും ആരാധകരും ഒരുപോലെ പറയുന്നത്. റെക്കോര്‍ഡിങ് ഇന്‍ഡസ്ട്രി അസോസിയേഷന് ഓഫ് അമേരിക്കയുടെ കണക്കുകള്‍ പ്രകാരം ഇവരുടെ 3.2 കോടി ആല്‍ബങ്ങളാണ് ബ്രിട്ട്നിയുടെതായി വിറ്റഴിയപ്പെട്ടിട്ടുള്ളത്. ലോകവ്യാപകമായി സ്പിയേര്‍സിന്റെ ആല്‍ബങ്ങളുടെ വില്പന 8.5 കോടിയാണ്.
Post Your Comments