Latest NewsNow ShowingTV Shows

മക്കള്‍ അഞ്ച് പേരും നീലുവും മാത്രം; ബാലു എവിടെയെന്ന് ആരാധകര്‍

നിഷാ സാംരഗ് എന്ന പേര് കേള്‍ക്കുന്നതിനു പകരം നീലിമ എന്ന പേര് കേള്‍ക്കുവാന്‍ ആണ് പ്രേക്ഷകര്‍ക്ക് താല്‍പര്യം. ഫ്ളവേഴ്സ് ടിവിയെ ഉപ്പും മുളകും സീരിയലിലെ ബാലചന്ദ്രന്‍ തമ്പിയുടെ ഭാര്യയായി നിറയുന്ന നീലിമ ബാലചന്ദ്രനെയാണ് ഏവര്‍ക്കും പ്രിയം. കണ്ണീര്‍ സീരിയലുകള്‍ നിറയുന്ന ഈ കാലത്ത് കുടുംബം പശ്ചാത്തലമാക്കി ഒരുക്കുന്ന ഉപ്പും മുളകിനും ആരാധകരും ഏറെയാണ്.

കുടുംബത്തിലെ രസകരമായ സംഭവങ്ങളിലൂടെയാണ് ഉപ്പും മുളകും സഞ്ചരിക്കുന്നത്. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറുന്നത്. സ്വാഭാവിക അഭിനയമാണ് ഈ സീരിയലിന്റെ ഏറ്റവും വലിയ സവിശേഷത. രണ്ട് പെണ്‍കുട്ടിയാണ് നിഷാ സാരംഗിന്, എന്നാല്‍ ഉപ്പും മുളകിലെ മക്കളും തന്റെ തന്നെയെന്ന് നിഷ പറഞ്ഞിരുന്നു. ഇപ്പോള്‍ ആ അഞ്ച് മക്കള്‍ക്കൊപ്പമുള്ള ചിത്രമാണ് നിഷ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം വൈറലായി കഴിഞ്ഞു. അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുകയാണ് മുടിയനും ലക്ഷ്മിയും കേശുവും ശിവയും. കുടുംബത്തിലെ കുഞ്ഞതിഥിയായ പാറുക്കുട്ടിയും നീലുവിന്റെ മടിയിലുണ്ട്. എന്നാല്‍ കുടുംബം ആയില്ലല്ലോ ബാലുവേട്ടന്‍ എവിടെ എന്നൊക്കെയാണ് ആരാധകരില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button