Latest NewsMollywood

ഉദയ സ്റ്റുഡിയോ ഇനി ഓര്‍മ്മകളുടെ അഭ്രപാളിയില്‍…

ആലപ്പുഴ പാതിരപ്പള്ളിയിലെ ഉദയ അസ്തമിക്കുമ്പോള്‍ മാഞ്ഞു പോകുന്നത് അര നൂറ്റാണ്ടിലേറെയുള്ള മലയാള സിനിമാ ചരിത്രത്തിന്റെ ഒരേടാണ്. കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ ആണ് ഉദയ. നിര്‍മ്മാവും സംവിധായകനുമായ കുഞ്ചാക്കോയും (1912 – 1976), ചലച്ചിത്രവിതരണക്കാരന്‍ കെ.വി കോശിയും ചേര്‍ന്ന് 1947 ല്‍ സ്ഥാപിച്ചതാണ് ഉദയാസ്റ്റുഡിയോ. മലയാള സിനിമാ വ്യവസായത്തെ മദ്രാസില്‍ നിന്നും കേരളത്തിലേക്കെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഉദയാ സ്റ്റുഡിയോയുടെ പ്രവര്‍ത്തനം മലയാള സിനിമാ ചരിത്രത്തിലെ നാഴികകല്ലായി കണക്കാക്കുന്നു. വെള്ളിനക്ഷത്രം (1949) എന്ന ചിത്രമാണ് ഇവിടെ നിന്നും പൂര്‍ത്തിയായ ആദ്യ ചലച്ചിത്രം.

1940-കള്‍ വരെ മലയാളത്തില്‍ ചലച്ചിത്രം നിര്‍മ്മിക്കുവാന്‍ മദിരാശി പട്ടണം അനിവാര്യമായിരുന്നു. സിനിമ നിര്‍മ്മിക്കാന്‍ മദിരാശിയിലേക്ക് പോകേണ്ട ഈ ബുദ്ധിമുട്ടുകളാണ് കുഞ്ചാക്കോയേയും സുഹൃത്തായ വിന്‍സന്റിനെയും കൊണ്ട് കേരളത്തില്‍ ഒരു സ്റ്റുഡിയോ നിര്‍മ്മിയ്ക്കാനുള്ള ആലോചനയില്‍ കൊണ്ടെത്തിച്ചത്. അങ്ങനെയാണ് കേരളത്തിലെ ആദ്യത്തെ സിനിമാ നിര്‍മ്മാണ സ്റ്റുഡിയോ ആയ ഉദയാ സ്റ്റുഡിയോ ആലപ്പുഴയില്‍ സ്ഥാപിതമാകുന്നത്. കുഞ്ചാക്കോ, വിന്‍സന്റ്, റ്റി വി തോമസ്, ചെട്ടികാട് ഹര്‍ഷന്‍ പിള്ള എന്നിവരായിരുന്നു സ്ഥാപകര്‍ . ഉദയാ സ്റ്റുഡിയോ ആദ്യമായി നിര്‍മ്മിച്ച ചിത്രം വെള്ളിനക്ഷത്രമായിരുന്നു. ഈ പടം ഒരു പരാജയമായിരുന്നെങ്കിലും ഇതിലെ നായിക മിസ് കുമാരി പിന്നീട് ജനപ്രിയനായികയായി. വെള്ളിനക്ഷത്രത്തിനു ശേഷം വന്ന നല്ലതങ്ക കുടുംബചിത്രങ്ങളുടെ നിര്‍മ്മാണത്തിന്‍ തുടക്കം കുറിച്ചു. 1951-ല്‍ പുറത്തിറക്കിയ ജീവിത നൗക അക്കാലത്തെ മികച്ച വിജയചിത്രമായിരുന്നു. 1986-ല്‍ അനശ്വര ഗാനങ്ങള്‍ എന്ന ചലച്ചിത്രമാണ് ഉദയ അവസാനമായി നിര്‍മ്മിച്ചത്. പിന്നീട് 2016-ല്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഉടമസ്ഥതയില്‍ പുനരുജ്ജീവിപ്പിച്ചു.

shortlink

Post Your Comments


Back to top button