
‘കുമ്ബളങ്ങി നൈറ്റ്സി’ലെ ബോബിയും ‘ഇഷ്കി’ലെ സച്ചിയുമായി ആരാധകരുടെ പ്രിയ നടനായി മാറിയിരിക്കുകയാണ് ഷെയ്ന്‍ നിഗം. നടന്‍ അബിയുടെ മകനായ ഷെയ്ന്‍ നിഗത്തിന്റെ പുതിയ ചിത്രമാണ് ഇഷ്ക്. ഈ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. അതിലെ ഉമ്മ സീന്‍ ട്രോളന്മാര്‍ ഏറ്റെടുത്തുക്കഴിഞ്ഞു.
നിനക്ക് ഇതുവരെ ഉമ്മ കിട്ടിയില്ലേടാ എന്നാണ് ഷെയ്ന്‍ നിഗത്തോട് ആരാധകര്‍ ഇപ്പോള്‍ തമാശയായി ചോദിക്കുന്നത്. എന്ത് ചെയ്യാം, കഥയില്‍ ഉള്ളതല്ലേ നടക്കൂ എന്നാണ് താരം പറയുന്നത്. ഇഷ്കില്‍ താന്‍ ആ സമയത്ത് ചുംബനം ചോദിച്ചില്ലെങ്കില്‍ കഥ മുന്നോട്ട്പോകില്ലായിരുന്നുവെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ തുറന്ന് പറഞ്ഞത്. ട്രോളുകള്‍ വന്നപ്പോഴാണ് അത് ശ്രദ്ധിച്ചത് തന്നെയെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments