
ചോക്ലേറ്റ് നടന്മാരില് ഒരാളാണ് ബോളിവുഡ് ഹീറോ ഷാഹിദ് കപൂര്‍. ലണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോയിലെ തന്റെ മെഴുകുപ്രതിമ അനാവരണം ചെയ്യാന്‍ പോകുമ്പോള്‍ ഭാര്യ മിറയെ മാത്രമേ ഒപ്പം കൂട്ടുകയൊള്ളുവെന്നാണ് താരത്തിന്റെ അഭിപ്രായം. മക്കളായ മിഷയെയും സെയ്നെയും തന്റെ മെഴുകു പ്രതിമ കാണിക്കുന്നില്ലെന്നും അതിന്റെ കാരണവും താരം പറയുന്നു.
തന്റെ മെഴുക് പ്രതിമ കാണുമ്പോള്‍ കുട്ടികള്‍ക്ക് അരോചകമായി തോന്നാന്‍ സാധ്യതയുണ്ടെന്നാണ് ഷാഹിദിന്റെ വാക്കുകള്‍.'”എന്താണിപ്പോള്‍ സംഭവിച്ചത് എന്ന രീതിയിലായിരിക്കും അവര്‍ അത് കാണുന്നത്. രണ്ട് അച്ഛന്മാരെ ഒന്നിച്ച് കാണുന്നത് അവര്‍ക്കൊരു അരോചകമായ അനുഭവമായിരിക്കും”, ഷാഹിദ് പറഞ്ഞു. കൂടാതെ തന്റെ ഭാര്യയും അവളുടെ വീട്ടുകാരും എന്റെ മാതാപിതാക്കളുമൊക്കെ വളരെ ആവേശത്തിലാണ് പ്രതിമയുടെ കാര്യത്തിലെന്നും താരം കൂട്ടിച്ചേര്‍ത്തു .
Post Your Comments