ടൊവിനോ തോമസിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ സിനിമയായ ഗോദയ്ക്ക് ഇന്നേക്ക് രണ്ട് വയസ്സ്. 2017ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ ബേസില്‍ ജോസഫായിരുന്നു സംവിധാനം ചെയ്തിരുന്നത്. പഞ്ചാബിന്റെയും കേരളത്തിന്റെയും പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമയില്‍ വാമിഖ ഗബ്ബിയുടെ പ്രകടനവും മികച്ചുനിന്നിരുന്നു. ടൊവിനോയും ചിത്രത്തില്‍ ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞുനിന്നിരുന്നു.
രാകേഷ് മാന്തൊടി തിരക്കഥയെഴുതിയ സിനിമ ഗുസ്തി പ്രമേയമാക്കികൊണ്ടായിരുന്നു ഒരുക്കിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കാന്‍ സിനിമയ്ക്ക് സാധിച്ചു. രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്, ശ്രീജിത്ത് രവി, ബിജു കുട്ടന്, മാലാ പാര്‍വതി, കോട്ടയം പ്രദീപ്, ഹരീഷ് പേരടി, മാമുക്കോയ, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
Post Your Comments