GeneralLatest NewsMollywood

രണ്‍ജി പണിക്കരുടെ അഹങ്കാരം ഇല്ലാതാക്കാനുള്ള അവസരമെന്ന് മേജര്‍ രവി

മലയാളത്തിന്റെ ആളാണ് താനെന്നും മറ്റും പറഞ്ഞുള്ള രണ്‍ജി പണിക്കരുടെ അഹങ്കാരം ഇല്ലാതാക്കാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചതെന്നും സംവിധായകന്റെ പേര് തെറ്റാതെ പറയാനാവുമോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

ഗരുഡചക്രം സിനിമയുടെ പൂജയ്ക്കിടയില്‍ നടന്ന രസകരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഈ ചിത്രത്തിന്‍റെ സംവിധായകന്റെ പേരുമായി ബന്ധപ്പെട്ടായിരുന്നു തമാശ. ഡോ പ്രഗഭല്‍ ആണ് ചിത്രം ഒരുക്കുന്നത്. മലയാളത്തിന്റെ എക്കാലത്തേയും മികച്ച എഴുത്തുകാരനും അഭിനേതാവുമായ രണ്‍ജി പണിക്കറിനോട് ഈ പേര് തെറ്റാതെ പറയാനാവുമോയെന്നായിരുന്നു സംവിധായകനായ മേജര്‍ രവി ചോദിച്ചത്. ചടങ്ങില്‍ പങ്കെടുത്തവരെയെല്ലാം കുഴക്കിയ കാര്യമായിരുന്നു ഈ പേര്.

തനിക്കാദ്യമായാണ് ഇങ്ങനെയൊവസരം കിട്ടിയതെന്ന് പറഞ്ഞ മേജര്‍ രവി മലയാളത്തിന്റെ ആളാണ് താനെന്നും മറ്റും പറഞ്ഞുള്ള രണ്‍ജി പണിക്കരുടെ അഹങ്കാരം ഇല്ലാതാക്കാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചതെന്നും സംവിധായകന്റെ പേര് തെറ്റാതെ പറയാനാവുമോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. തന്റെ ആദ്യ സിനിമയുടെ ക്യാമറമാനാണ് ഈ ചിത്രത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും മേജര്‍ രവി പറയുഞ്ഞു.

മേജര്‍ രവിയുടെ തമാശ കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു രണ്‍ജി പണിക്കര്‍. സംവിധായകന്‍ കുട്ടിച്ചേട്ടന്‍ എന്നായിരുന്നു ബിബിന്‍ ജോര്‍ജ് വിളിച്ചത്. അരുണ്‍ ഗോപി, മാര്‍ത്താണ്ഡന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, അംബികാ മോഹന്‍, ആല്‍വിന്‍ ആന്റണി തുടങ്ങിയ താരനിര പൂജ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button