സിനിമയില്‍ ജഗദീഷ് എന്ന നടന് വലിയ ഒരു സത്പേരുണ്ട്. പുകവലിയില്ലാത്ത, മദ്യപാന ശീലമില്ലാത്ത ജഗദീഷിന്റെ ദുശീലമില്ലായ്മയെക്കുറിച്ച് പല പ്രമുഖരും പങ്കുവച്ചിട്ടുണ്ട്.ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ജീവിതം ഹോമിച്ച കലാകാരന്മാരുടെ നിര്‍ഭാഗ്യകരമായ അവസ്ഥയെക്കുറിച്ച് ഒരിക്കല്‍ ഒരു അഭിമുഖ പരിപാടിയില്‍ ജഗദീഷ് പങ്കുവച്ചിരുന്നു.
ലഹരി ഉപയോഗിച്ചിട്ടാണ് ഒരു എഴുത്തുകാരന് അയാളുടെ ആ സൃഷ്ടി മികച്ചതെന്ന വാദം പറഞ്ഞാല്‍ ജഗദീഷ് എന്ന നടന് ഒരു തിരുത്തുണ്ട്, ലഹരി ഉപയോഗിക്കാതെയാണ് അദ്ദേഹം അത് എഴുതിയിരുന്നതെങ്കില്‍ ഇപ്പോള്‍ എഴുതിയതിലും മഹത്തരമായി അത് മാറിയേനെ എന്നായിരുന്നു ജഗദീഷിന്റെ കമന്റ്. ഒരു നടന് മദ്യപിച്ച് അഭിനയിച്ചിട്ടു പെര്ഫക്ഷന് ലഭിച്ചു എന്ന് പറഞ്ഞാല്‍ മദ്യപിക്കാതെ അഭിനയിച്ചിരുന്നേല്‍ ഇപ്പോള്‍ ലഭിച്ച പെര്ഫക്ഷനേക്കാള് മികച്ചതായി മാറുമെന്നും ജഗദീഷിന് അഭിപ്രായമുണ്ട്.
മറ്റൊരു ഷോയില്‍ തന്റെ ദുശീലമില്ലയ്മയെക്കുറിച്ച് ജഗദീഷ് പറഞ്ഞത്….
നാളിതുവരെ പുകവലിയോ മദ്യാപാന ശീലമോ എനിക്ക് ഇല്ല’. ജഗദീഷ് ഇത് പറയുന്നതിനിടയില്‍ ഷോയ്ക്കിടെ ജഗദീഷിനൊപ്പം അതിഥിയായി എത്തിയ മണിയന്‍പിള്ള രാജു ഇടയ്ക്ക് കയറി സംസാരിച്ചു, ‘ഞാന്‍ ജഗദീഷിനെ കാണാന്‍ തുടങ്ങിയിട്ട് വളരെയധികം വര്‍ഷങ്ങളായി. ഇന്ന് ഇതുവരെ ജഗദീഷിന്റെ വായില്‍ നിന്ന് ഒരു മോശം വാക്ക് വരുന്നത് ഞാന്‍ കണ്ടിട്ടില്ല, ‘പോടാ പുല്ലേ’ എന്ന് പോലും ജഗദീഷ് പറയാറില്ല’.അതൊക്കെ അധ്യാപകരായ തന്റെ അച്ഛന്റെയും അമ്മയുടെയും ഗുണമാണെന്ന് ജഗദീഷ് മറുപടി നല്കുന്നു
Post Your Comments