താന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാന്‍ ഒരു ദൃക്‌സാക്ഷിയുടെയും ആവശ്യമില്ലല്ലെന്ന് തനുശ്രീ ദത്ത. പീഡനത്തിന്റെ കാര്യം വരുമ്പോള്‍ കോടതിയില്‍ സത്യം തെളിയിക്കുക എന്നത് പലപ്പോഴും വിഷമകരമായ കാര്യമാവുകയാണ്. ഞാന്‍ പീഡിപ്പിക്കപ്പെടുന്നത് കണ്ടിട്ടും അതിനെതിരേ ഒരു ചെറുവിരല്‍ അനക്കാന്‍ കൂട്ടാക്കാത്തവരിലാണ് പോലീസ് എന്നും തനുശ്രി പറയുന്നു. പോലീസിന്റെ അന്വേഷണച്ചുമതലയുള്ള കേസില്‍ ആറു മാസം കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ആരോപിച്ചാണ് തനുശ്രീ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.
പത്ത് വര്‍ഷം മുന്‍പ് ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില് വച്ച് നാന പടേക്കര്‍തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു തനുശ്രിയുടെ ആരോപണം.. ബോളിവുഡില്‍ തനുശ്രീ ദത്തയുടെ മീടൂ ആരോപണം ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ആര്‍ക്കും പത്ത് വര്‍ഷം മുന്‍പ്് നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന് കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. കേസിന്റെ നടപടി ക്രമങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. തനുശ്രീ ഇപ്പോള്‍ ആവശ്യപ്പെടുന്നത് പോലീസ് മൊഴി രേഖപ്പെടുത്തിയ ആ പതിനഞ്ച് ദൃക്സാക്ഷികള്‍ ആരാണെന്ന് തനിക്ക് അറിയണം എന്നാണ. ബോളിവുഡില് മീ ടൂ ആരോപണങ്ങളുടെ തുടക്കം കുറിച്ച നടിയാണ് തനുശ്രീ ദത്ത.
Post Your Comments