സിനിമയില്‍ ആയൂഷ്മാന്‍ ചുംബിക്കുന്നത് ആദ്യ കാലങ്ങളില്‍ തനിയ്ക്ക് വലിയ പ്രശ്നമുണ്ടായിരുന്നു. ഏറെ സമയമെടുത്താണ് തങ്ങള്‍ മികച്ച സുഹൃത്തുക്കളായി മാറിയതെന്നും ആയുഷാമാന്‍ ഖുറാനയുടെ ഭാര്യയും സംവിധായകയുമായ താഹിറ കശ്യാപ് പറഞ്ഞു. രണ്ടും പേരും ചെറുപ്പമായിരുന്ന സമയത്തായിരുന്നു ഇരുവരും റൊമാന്റിക് രംഗങ്ങളില്‍ അഭിനയിച്ചിരുന്നത്.
ഗര്‍ഭിണിയായിരുന്നപ്പോഴുണ്ടായ ഹോര്‍മോണ്‍ ചെയയ്ഞ്ച് ഡിവോഴ്സിനെ കുറിച്ച് വരെ ചിന്തിപ്പിച്ചു. എന്നാല്‍ അയൂഷ്മാന്‍ ഒരിക്കലും തന്നെ വഞ്ചിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു. തനിയ്ക്ക് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. അസുഖ സമയത്തും ഭാര്യയ്ക്ക് കൈതാങ്ങായി ആയുഷ്മാന്‍ കൂടെ തന്നെയുണ്ടായിരുന്നു.
Post Your Comments