2019 നടന് മോഹന്‍ലാലിന്റെ വര്‍ഷമാണ്. ഈ വര്‍ഷത്തെ ആദ്യ നൂറ് കോടി ചിത്രമായി ലൂസിഫര്‍ മാറിയതോടെ ആരാധകരും ആവേശത്തിലായിരുന്നു. നൂറ് കോടിയ്ക്ക് പിന്നാലെ മലയാളത്തിലെ ആദ്യ ഇരുന്നൂറ് കോടി സ്വന്തമാക്കാനും ലൂസിഫറിന് സാധിച്ചിരുന്നു. ഇതോടെ മോഹന്‍ലാലിന് ഇത് അനുഗ്രഹത്തിന്റെ വര്‍ഷമാണെന്ന് ആരാധകര്‍ പറയാനും തുടങ്ങി. നടന് പൃഥ്വിരാജാണ് ലൂസിഫറിന്റെ സംവിധായകന്.
ലൂസിഫര്‍ വിജയത്തിലെത്തിയതോടെ രണ്ട് താരകുടുംബങ്ങള്‍ തമ്മില്‍ ആഴത്തിലുള്ള സൗഹൃദം തുടങ്ങി എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. നടന് മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കാര്യമാണ് പറഞ്ഞ് വരുന്നത്. സിനിമ വിജയാഘോഷങ്ങളില്‍ താരപത്നിമാരുമായി എത്തിയ ഇരുവരും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. സുപ്രിയ മേനോന് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. രാജപത്നിക്കൊപ്പം, ആഗ്രഹം സാധിച്ചപ്പോള്‍ എന്നും പറഞ്ഞ് മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു സുപ്രിയ ആദ്യം പുറത്ത് വിട്ടത്. പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പമുള്ള ചിത്രവും പുറത്ത് എത്തി. ലൂസിഫറും അദ്ദേഹത്തിന്റെ ജനറലും കൂടെ അവരുടെ ജീവിതത്തിലെ സ്ത്രീകളും എന്നും പറഞ്ഞായിരുന്നു ഈ മറ്റൊരു ചിത്രം കൂടി സുപ്രിയ പങ്കുവെച്ചത്.
Post Your Comments