BollywoodLatest News

അത് കണ്ടാല്‍ ചിലപ്പോള്‍ അവര്‍ക്ക് അരോചകമായി തോന്നും; ഭാര്യയെ മാത്രമേ കൂടെ കൂട്ടുകയുള്ളു; മക്കളെ കൊണ്ടു പോകില്ല; ഷാഹിദ് പറയുന്നു

ലണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോയിലെ തന്റെ മെഴുകുപ്രതിമ അനാവരണം ചെയ്യാന്‍ പോകുമ്പോള്‍ മക്കളെ കൂടെ കൊണ്ട് പോകുന്നില്ലെന്ന് ഷാഹിദ് കപൂര്‍. ഭാര്യ മിറയെ മാത്രമേ ഒപ്പം കൂട്ടുകയൊള്ളുവെന്നും ഷാഹിദ് പറഞ്ഞു. മക്കളായ മിഷയെയും സെയ്നെയും തന്റെ മെഴുകു പ്രതിമ കാണിക്കുന്നില്ലെന്നാണ് ഷാഹിദ് പറയുന്നത്. മെഴുക് പ്രതിമ കാണുമ്പോള്‍ കുട്ടികള്‍ക്ക് അരോചകമായി തോന്നാന്‍ സാധ്യതയുണ്ടെന്നാണ് ഷാഹിദിന്റെ വാക്കുകള്‍.

”എന്താണിപ്പോള്‍ സംഭവിച്ചത് എന്ന രീതിയിലായിരിക്കും അവര്‍ അത് കാണുന്നത്. രണ്ട് അച്ഛന്‍മാരെ ഒന്നിച്ച് കാണുന്നത് അവര്‍ക്കൊരു അരോചകമായ അനുഭവമായിരിക്കും’, ഷാഹിദ് പറഞ്ഞു. തന്റെ മെഴുക് പ്രതിമ പൂര്‍ത്തിയായെന്ന വാര്‍ത്ത കേട്ട് കുടുംബം മുഴുവന്‍ ആവേശത്തിലായെന്നും ഷാഹിദ് പറഞ്ഞു. ‘എല്ലാവരും, എന്റെ ഭാര്യയും അവളുടെ വീട്ടുകാരും എന്റെ മാതാപിതാക്കളുമൊക്കെ വളരെ ആവേശത്തിലാണെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button