Latest NewsMollywood

അമര്‍ അക്ബര്‍ അന്തോണിയുടെ ക്ലൈമാക്‌സ് ചിത്രീകരണ സമയത്ത് പൃഥ്വിരാജ് ചെയ്തത് വെളിപ്പെടുത്തി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുക്കുട്ടിയായി പ്രേഷകരുടെ ഹൃദയം കവര്‍ന്ന ബാല താരമാണ് മീനാക്ഷി. ലാലേട്ടനൊപ്പം ഒപ്പത്തിലും താരം കഴിവ് തെളിയിച്ചിരുന്നു. ആല്‍ബത്തിലൂടെയാണ് മീനാക്ഷി ആദ്യം വെളളിത്തിരയിലേക്ക് എത്തിയത്. താന്‍ അഭിനയിച്ച സിനിമകളിലെ സെറ്റുകളെല്ലാം എനര്‍ജെറ്റിക് ആയിരുന്നുവെന്നും വീട്ടിലെ പോലെ തന്നെയായിരുന്നു എന്നുമാണ് മീനാക്ഷി പറഞ്ഞത്. അമര്‍ അക്ബര്‍ അന്തോണിയുടെ ഷൂട്ടിങ്ങിനിടെ സംഭവിച്ച ഒരു സംഭവത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കയാണ്.

നാലിലോ അഞ്ചിലോ പഠിക്കുമ്പോഴായിരുന്നു അമര്‍ അക്ബര്‍ അന്തോണിയില്‍ അഭിനയിക്കുന്നത്. അന്ന് സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണ സമയത്ത് അത് യഥാര്‍ത്ഥത്തില്‍ ഉളള ഓടയാണെന്നും അതിലേക്ക് എടുത്ത് ഇടുവാണെന്നും പറഞ്ഞ് സെറ്റിലെ ചേട്ടന്മാര്‍ പറഞ്ഞെന്നും പറ്റിച്ചെന്നും അത് കേട്ട് തനിക്ക് പേടിയായെന്നും മീനാക്ഷി പറയുന്നു. ഓടയിലേയ്ക്ക് ഇടാന്‍ സമയത്ത് അക്കാര്യം പൃഥിരാജിനോട് പറഞ്ഞു വെന്നും എന്നാല്‍ അങ്ങനെയൊന്നും ഇല്ലെന്ന് പൃഥ്വിരാജ് പറഞ്ഞെന്നും മീനാക്ഷി പറയുന്നു. എന്നിട്ടും പൊക്കിയെടുത്തപ്പോള്‍ താന്‍ കരഞ്ഞെന്നും കരച്ചില്‍ മാറ്റാനായി പൃഥ്വിരാജ് ഉള്‍പ്പെടെ ഉളള എല്ലാവരും ഓടയിലേയ്ക്ക് ഇറങ്ങി കാണിച്ചു തന്നെന്നും മീനാക്ഷി പറയുന്നു. ഓടയിലിറങ്ങി എല്ലാവരുടേയും ഡ്രസ്സ് ഇല്ലാതായതോടെ ഷൂട്ടിങ് അടുത്ത ദിവസത്തേക്ക് മാറ്റി വച്ചെന്നും അപ്പോഴെക്കും രാത്രിയായെന്നും മീനാക്ഷി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button