CinemaMollywoodNEWS

പ്രകാശ് ടാക്കീസിലെ സിനിമ : നൊസ്റ്റാള്‍ജിയയ്ക്ക് നിറം ചാര്‍ത്തി കലവൂര്‍ രവികുമാര്‍

എന്നിട്ടും വെള്ളവര വീണ റീലുകളായി അവ പിന്നെയും പിന്നെയും ഇങ്ങനെ

ബാല്യത്തിലെ നൊസ്റ്റാള്‍ജിയ വിവരിക്കാനകത്ത അനുഭവമാണ്, പുത്തന്‍ സാങ്കേതികതയില്‍ സിനിമകള്‍ പുതിയ ഉയരങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ മലയാള സിനിമകളെ ശബ്ദ രേഖകളിലൂടെ സ്നേഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു പ്രേക്ഷകര്‍ക്ക് ,അത്തരമൊരു അനുഭവത്തെക്കുറിച്ച് പങ്കിടുകയാണ് പ്രമുഖ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍. പ്രകാശ് ടാക്കീസിലെ നസീര്‍ ജയഭാരതി സിനിമകളുടെ ഓര്‍മകള്‍ പുതിക്കിയും കലവൂര്‍   രവി കുമാര്‍ ഫേസ്ബുക്കിലെ തന്റെ ചെറു കുറിപ്പ് ഹൃദയ സ്പര്‍ശിയാക്കുകയാണ്.

കലവൂര്‍ രവികുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ

ശബ്ദരേഖ
….
പ്രകാശ് ടാക്കീസിൽ കളിച്ചിരുന്ന
നസീറിനെയും ജയഭാരതിയെയും
കൂടുതലും കണ്ടത്
ശേഖരേട്ടന്റെ ചായക്കടക്ക്
മുന്നിലെ ബോർഡിലും
റേഡിയോയിലെ ശബ്ദരേഖയിലുമാണ്.

ആ ടാക്കീസും ചായക്കടയും ശേഖരേട്ടനും
ഇപ്പോൾ ശബ്ദരേഖപോലുമല്ല.. ..
എന്നിട്ടും വെള്ളവര വീണ
റീലുകളായി അവ
പിന്നെയും പിന്നെയും ഇങ്ങനെ….

ഇഷ്ടം, നമ്മള്‍, ഗോള്‍, ആഗതന്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ രചിച്ച കലവൂര്‍ രവികുമാര്‍  രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്, fഫാദേഴ്സ് ഡേ , കുട്ടികളുണ്ട് സൂക്ഷിക്കുക എന്നിവയാണ് കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്ത  ചിത്രങ്ങള്‍,ഈ രണ്ടു ചിത്രങ്ങളും  ബോക്സോഫീസ് ഹിറ്റല്ലായിരുന്നുവെങ്കിലും നിരൂപക പ്രശംസ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button