Latest NewsMollywood

ഉയരെയുടെ വ്യാജ പകര്‍പ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിറക്കി കോഴിക്കോട് ജില്ലാ കോടതി

കോഴിക്കോട്: ‘ഉയരെ’യുടെ വ്യാജ പകര്‍പ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഉത്തരവിറക്കി കോഴിക്കോട് ജില്ലാ കോടതി. അനധികൃത പകര്‍പ്പുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാനും സിനിമ പ്രദര്‍ശിപ്പിക്കുന്ന അനധികൃത വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനും ഇന്റര്‍നെറ്റ് സേവനദാതാക്കളോട് കോടതി നിര്‍ദേശിച്ചു. ടോറന്റ്, തമിഴ് റോക്കേഴ്‌സ് തുടങ്ങിയ സൈറ്റുകളിലാണ് സിനിമയുടെ അനധികൃതപതിപ്പ് പ്രചരിച്ചത്. ഏപ്രില്‍ 26ന് സിനിമ റീലിസായ സിനിമയുടെ വ്യാജപതിപ്പ് ഒരാഴ്ചയ്ക്കുള്ളില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. നിര്‍മ്മാണ കമ്പനിയായ എസ് ക്യൂബ്‌സിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകരായ സതീഷ് മൂര്‍ത്തി, ഉമാദേവി എന്നിവര്‍ ഹാജരായി.

shortlink

Related Articles

Post Your Comments


Back to top button