BollywoodLatest News

വ്യത്യസ്ത ലുക്കില്‍ കാനില്‍ തിളങ്ങി കങ്കണ; ഒപ്പം ആരാധകരുടെ മനം കവര്‍ന്ന് പ്രിയങ്കയും ദീപികയും

എഴുപത്തിരണ്ടാമത് കാന്‍ ഫിലിംഫെസ്റ്റിവലില്‍ തിളങ്ങിയത് കങ്കണ റണൗട്ടാണ്. രണ്ട് വ്യത്യസ്ത ലുക്കിലാണ് കങ്കണ റണൗട്ട് കാനിലെത്തിയിരിക്കുന്നത്. ആദ്യ ലുക്ക് സാരിയിലായിരുന്നുവെങ്കില്‍ രണ്ടാമത്തേത് പൂര്‍ണമായും വെസ്റ്റേണ്‍ ലുക്കിലാണ്.


കൂട്ടത്തില്‍ ആരാധകരുടെ മനം കവര്‍ന്ന് റെഡ് കാര്‍പ്പറ്റില്‍ ബോളിവുഡ് താരറാണിമാരുമെത്തി. ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര എന്നിവരാണ് എത്തിയത്. മൂവരുടെയും കാന്‍ ഫെസ്റ്റിവലില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

കാനില്‍ നിന്നുള്ള തങ്ങളുടെ ഫസ്റ്റ്‌ലുക്ക് താരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ജ്വല്ലറി ബ്രാന്‍ഡായ ഷോപാര്‍ഡിന്റെ പ്രതിനിധിയായാണ് പ്രിയങ്ക എത്തിയിരിക്കുന്നത്. കാനിന്റെ ചുവപ്പ് പരവതാനിയിലേക്കായുള്ള തയ്യാറെടുപ്പുകളുടെ ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്.

ദീപികയ്ക്കായി വസ്ത്രം ഒരുക്കിയിരിക്കുന്നത് പ്രശസ്ത ഡിസൈനര്‍ പീറ്റര്‍ ഡണ്ടസാണ്. ഐശ്വര്യ റായ് ഇത്തവണയും റെഡ് കാര്‍പെറ്റില്‍ എത്തും. മേയ് 19 നായിരിക്കും ഐശ്വര്യ റെഡ്കാര്‍പെറ്റിലെത്തുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button