മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് സല്മാന് ഖാന്റെ സഹോദരന് അര്‍ബാസ് ഖാന്. 25 കോടി രൂപ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ബിഗ് ബ്രദര്‍ അണിയറയിലൊരുങ്ങുകയാണ്. സിദ്ദിഖ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത്. മൂന്നു നായികമാര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
മോഹന്‍ലാല്‍ സാറിനും സംവിധായകന് സിദ്ധിഖിനൊപ്പവും ജോലി ചെയ്യാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. ഇത് മലയാളം ഫിലിം ഇന്ഡസ്ട്രിയിലെ എന്റെ അരങ്ങേറ്റ ചിത്രമാണ്. ബിഗ് ബ്രദറെന്നാണ് ചിത്രത്തിന്റെ പേര്. ജൂലൈയിലെ ഷൂട്ടിംഗിനായി കാത്തിരിക്കുകയാണെന്ന് അര്‍ബാസ് ട്വിറ്ററില്‍ കുറിച്ചു. സല്മാന് ഖാന്റെ ദബാംഗ് 3 യുടെ തിരക്കുകള്‍ക്കിടെയാണ് അര്‍ബാസ് ഖാന് മലയാളത്തിലേക്കും എത്തുന്നത്. ഏപ്രില്‍ മാസം ചിത്രത്തിന്റെ പൂജ കഴിഞ്ഞിരുന്നു. മോഹന്‍ലാല്‍ സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.
Post Your Comments