ഏറ്റവും കഴിവുറ്റ കലാകാരന്മാര് മലയാള സിനിമയിലുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല, വിരലിലെണ്ണാവുന്നതിനപ്പുറം മഹാ നടന്മാരും നടികളും നിറഞ്ഞു നില്ക്കുന്ന മലയാള സിനിമയില്‍ നിന്ന് ഏറ്റവും മികച്ചതാര്? എന്ന കണ്ടെത്തല്‍ ഏറെ പ്രയാസകരമാണ്, എങ്കിലും ചിലര്‍ മികച്ച ചില കലാകാരന്മാരുടെ പേരുകള്‍ പ്രഥമ സ്ഥാനത്ത് പരിഗണിക്കാറുണ്ട്.
മോഹന്‍ലാല്‍, ഭരത് ഗോപി , മമ്മൂട്ടി, തിലകന്, ജഗതി ശ്രീകുമാര്‍ തുടങ്ങിയ നടന്മാരെ പരാമര്‍ശിച്ചു കൊണ്ടായിരിക്കും ആ ചോദ്യത്തിന്റെ ഉത്തരമായി മറ്റു ചിലര്‍ അത് പൂര്‍ത്തികരിക്കുക, എന്നാല്‍ ഒരിക്കല്‍ മഹാ നടന് മുരളി അതിനു നല്കിയ ഉത്തരം സിനിമാ ലോകത്തെ അതിശയിപ്പിക്കുന്നതായിരുന്നു.
“താന്‍ പറയുന്ന വാചകം തന്റെതാക്കി അഭിനയിക്കുന്ന ആരും ഏറ്റവും നല്ല നടന്മാരാണ്, ചില മാനദണ്ഡങ്ങളെ എനിക്ക് പറയാന്‍ കഴിയൂ, പേരെടുത്ത് പറയാന്‍ കഴിയില്ല, അങ്ങനെ പറഞ്ഞാല്‍ മമ്മൂട്ടി , മോഹന്‍ലാല്‍, തിലകന് നെടുമുടി വേണു എന്നിങ്ങനെ ഒരുപാടു പേരുണ്ട് , പക്ഷെ അതല്ല ഞാന്‍ പറയുന്നത്, കഥാപാത്രത്തിന്റെ വാചകം സ്വന്തം വാചകമാക്കുക, പിന്നെ സ്വയം ആവര്‍ത്തിക്കാതിരിക്കുക, അതാണ് ഏറ്റവും വലിയ കഷ്ടം. അതിനു കഴിയുന്നത് ആരോക്കെയുണ്ടോ അവരൊക്കെ നല്ല നടന്മാരാണ്.”
Post Your Comments