ജനപ്രിയ പരമ്പരകളില്‍ ഒന്നായ ഭാഗ്യജാതകത്തില്‍ പ്രധാന കഥാപാത്രമായ അരുണിനെ അവതരിപ്പിച്ചു കൊണ്ടിരുന്നത് നടന് ഗിരീഷ് കുമാര്‍ ആയിരുന്നു. എന്നാല്‍ സീരിയലില്‍ നിന്നും അപ്രതീക്ഷിതമായി താരത്തെ മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ അരുണിന്റെ വേഷം അവതരിപ്പിക്കുന്നത് നടന് സിദ്ധാര്‍ത്ഥാണ്.
കസ്തൂരിമാന്‍ എന്ന ജനപ്രിയ പരമ്പരയില്‍ സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് സിദ്ധാര്‍ത്ഥ് വേണുഗോപാല്‍. ഈ കഥാപാത്രത്തിന്റെ ജനപ്രിയത മനസിലാക്കി അടുത്തകാലത്താണ് താരം പേരുമാറ്റിയത്. വിനീഷ് വേണുഗോപാല്‍ എന്നാണു താരത്തിന്റെ യഥാര്‍ത്ഥ പേര്.
എന്നാല്‍ ഗിരീഷ് എന്തുകൊണ്ടാണ് ഭാഗ്യജാതകത്തില്‍ നിന്നും പുറത്തായതെന്ന അന്വേഷണത്തിലാണ് ആരാധകര്‍. ഇന്ദുലേഖയും അരുണും തമ്മിലുള്ള പ്രണയം ഏറ്റെടുത്ത ആരാധകര്‍ക്ക് ഇപ്പോള്‍ ഈ മാറ്റം അത്ര തൃപ്തികരമായിട്ടില്ല എന്നാണു റിപ്പോര്‍ട്ട്.
Post Your Comments