മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോ ടെലിവിഷന്‍ ചരിത്രത്തില്‍ വന്‍ വിജയമായിരുന്നു. ഷോയുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഒരിക്കലും മറക്കാന്‍ പറ്റാത്ത ബിഗ് ബോസിലെ ടാസ്‌കുകളെക്കുറിച്ച് മുന്‍ മത്സരാര്‍ത്ഥി നടി അതിഥി റായി. . ഷിയാസ് കരീമിനൊപ്പം സൗഹൃദം ആരംഭിച്ചതോടെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു തുടങ്ങിയ താരമാണ് നടി അതിഥി. കാരണം അതുവരെയും ഇപ്പോഴും കരയുന്ന ഒരു പ്രകൃതമായിരുന്നു നടിയ്ക്ക്. സമൂഹ മാധ്യമത്തില്‍ ബിഗ് ബോസിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് താരം.
”ഒരിക്കലും മറക്കാന്‍ പറ്റാത്ത ബിഗ് ബോസിലെ ടാസ്‌കുകള്‍. ജീവിതം ഒരു കളി പോലെ ആകാശത്തിലേക്ക് എറിഞ്ഞ് വായുവില്‍ നില്‍ക്കുന്ന അഞ്ച് ബോളുകളായി സങ്കല്‍പ്പിക്കുക. ജോലി, കുടുംബം, ആരോഗ്യം, കൂട്ടുകാര്‍, വിശ്വാസം എന്നിങ്ങനെ അതിന് ഓരോ പേരുകളും കൊടുക്കുന്നു. ഇതെല്ലാം നിങ്ങള്‍ ആ വായുവില്‍ സംരക്ഷിക്കുന്നു. പിന്നീട് നിങ്ങള്‍ക്ക് മനസിലാകും ജോലി എന്ന് പറയുന്നത് റബ്ബര്‍ ബോള് പോലെയാണ്. നിങ്ങള്‍ എത്ര ഉയരത്തിലേക്ക് ഇട്ടാലും അത് താഴെ വീണ് വീണ്ടും മുകളിലേക്ക് ഉരയും.
എന്നാല്‍ മറ്റുള്ള നാല് കാര്യങ്ങളും ഉണ്ടാക്കിയിരിക്കുന്നത് ഒരു ഗ്ലാസ് കൊണ്ടാണ്. അതില്‍ ഏതെങ്കിലും ഒന്നിന് വിള്ളല്‍ വീണാല്‍ പിന്നെ തിരിച്ച് കിട്ടിയെന്ന് വരില്ല. അത് എല്ലായിപ്പോഴും ഒരുപോലെ ആയിരിക്കണമെന്നുമില്ല. അതിനാല്‍ തന്നെ എല്ലാവരും അത് മനസിലാക്കണമെന്നും ജീവിതം ബാലന്‍സ് ചെയ്യണമെന്നും” അതിഥി കുറിക്കുന്നു
Post Your Comments