തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും പോലീസ് കാര്യമായി അന്വേഷിക്കുന്നില്ലെന്ന പരാതിയുമായി ബോളിവുഡ് നടി തനുശ്രീ ദത്ത. നടന് നാന പടേക്കര്ക്കെതിരെയാണ് നടി തനുശ്രീ ദത്തയുടെ മീടൂ വെളിപ്പെടുത്തൽ. പത്ത് വര്‍ഷം മുമ്പ് ‘ഹോണ്‍ ഓകെ പ്ലീസ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നാന പടേക്കര്‍ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു തനുശ്രീയുടെ ആരോപണം. ഇതു സംബന്ധിച്ച് മുംബൈ പൊലീസില്‍ രേഖാമൂലം പരാതി കൊടുത്തിരുന്നുവെങ്കിലും ആറു മാസം കഴിഞ്ഞിട്ടും കേസന്വേഷണത്തിൽ യാതൊരു പുരോഗതിയുമുണ്ടായില്ല എന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് തനുശ്രീ.
സാക്ഷിമൊഴികളൊന്നും തനുശ്രീയുടെ ആരോപണത്തെ ശരിവയ്ക്കുന്നില്ല എന്നാണു പോലീസിന്റെ ഭാഷ്യം. ‘‘പൊലീസ് മൊഴി രേഖപ്പെടുത്തിയ പതിനഞ്ച് ദൃക്സാക്ഷികള്‍ ആരാണെന്ന് എനിക്ക് അറിയണം. അവര്‍ എന്റെ ഭാഗത്തുള്ളവരോ അതോ നാന പടേക്കറുടെ ഭാഗത്തുള്ളവരോ? ഞാന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാന്‍ ഒരു ദൃക്സാക്ഷിയുടെയും ആവശ്യമില്ല. പീഡനത്തിന്റെ കാര്യം വരുമ്പോള്‍ കോടതിയില്‍ സത്യം തെളിയിക്കുക എന്നത് പലപ്പോഴും വിഷമകരമായ കാര്യമാണ്.
എന്നെ പീഡിപ്പിക്കുന്നത് കണ്ടിട്ടും അതിനെതിരേ ഒരു ചെറുവിരല്‍ അനക്കാന്‍ കൂട്ടാക്കാത്തവരില്‍ നിന്നാണ് പൊലീസ് മൊഴിയെടുക്കുന്നത്. എന്നെ പിന്തുണയ്ക്കുന്നവരെയും എനിക്കുവേണ്ടി പൊലീസില്‍ മൊഴി നല്കാന് തയാറായവരെയും നാന പടേക്കര്‍ ഭീഷണിപ്പെടുത്തുകയാണ്’’.– തനുശ്രീ പറയുന്നു.
Post Your Comments