Latest NewsMollywood

വിവിധ സ്‌റ്റൈലിഷ് ലുക്കുകളില്‍ ഷെയിന്‍ നിഗം; വീഡിയോ വൈറല്‍

ഷെയ്ന്‍ നിഗം ഇന്ന് മലയാളത്തിലെ കൂടുതല്‍ താരമൂല്യമുള്ള യുവതാരങ്ങള്‍ക്കിടയിലാണ്. മിമിക്രി കലാകാരനും നടനുമായിരുന്ന അബിയുടെ മകനാണ് ഷെയ്ന്‍. അഭിനയിച്ച ചിത്രങ്ങളെല്ലാം തുടര്‍ വിജയങ്ങളാണ് മലയാള സിനിമയ്ക്ക് നല്‍കിയത്. റിയാലിറ്റി ഷോകളിലൂടെയും സീരിയലുകളിലൂടെയുമാണ് ഷെയ്ന്‍ സിനിമയിലെത്തിയത്.

പൃഥ്വിരാജിന്റെ കുട്ടിക്കാലം അഭിനയിച്ച താന്തോന്നിയായിരുന്നു ആദ്യ സിനിമ. പിന്നീട് അദ്ദേഹത്തിന്റെ അന്‍വറില്‍ ചെറിയ വേഷം ചെയ്തു. ആ സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സൗബിന്‍ സാഹിര്‍ അന്നയും റസൂലിലേക്ക് വിളിച്ചു. അതോടെയാണ് അഭിനയത്തില്‍ സജ്ജീവമായത്. ഇത്തവണത്തെ വനിത മാഗസിന്റെ കവറില്‍ ഷെയ്നുണ്ട്. ഇതിനായി നടത്തിയ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌കാണ് ഇനി ഷെയ്നിന്റേതായി റിലീസ് ചെയ്യുന്ന ചിത്രം. നാളെ തിയറ്റരുകളിലെത്തുന്ന ചിത്രത്തില്‍ മികച്ച പ്രതീക്ഷയാണ് ഷെയ്നിനുള്ളത്. ആന്‍ ശീതളാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button