മനു അശോകന് സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ ജനപ്രിയ നായിക എന്ന് സ്്ഥാനം നേടിയെടുത്തിരിക്കുകയാണ് പാര്‍വതി. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഒരു ക്ലീന്‍സ് ഫ്രീക്ക് ആണെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാര്‍വതി. ഈ ചോദ്യം കേട്ടാല്‍ തന്റെ കൂട്ടുകാര്‍ പൊട്ടിച്ചിരിക്കുമെന്ന് പാര്‍വതി പറഞ്ഞു. കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയയൊരു ജോലിയാണ് അങ്ങനെയുള്ള എന്നെ പറ്റിയാണോ ഇത് പറഞ്ഞതെന്ന് പാര്‍വതി പറഞ്ഞു. കുളിക്കാത്ത ഒരുപാട് പേര്‍ക്ക് പാര്‍വതിയുടെ ഈ മറുപടി പ്രചോദനമായിരിക്കുമെന്ന് അവതാരക പറഞ്ഞു. ഉയരെയുടെ പ്രമോഷന് സമയത്ത് നല്കിയ അഭിമുഖമാണ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.
Post Your Comments